Chapter Title : കല്യാണപ്പിറ്റേന്ന് [Arrow]
ആണ് താമസിക്കുന്നത്. മറ്റു ബന്ധുക്കളും ഓരോരുത്തരായി എത്തി തുടങ്ങി. മൊത്തത്തിൽ പറഞ്ഞാൽ കല്യാണ ചൂട് ഒക്കെ ആയി. ഇനി ഒരു ആഴ്ച കൂടിയേ ഉള്ളു കല്യാണത്തിന്.
"കിച്ചാ നീ കുളിച്ചായിരുന്നോ??" സാധനങ്ങളുടെ ലിസ്റ്റ് ഒക്കെ നോക്കി കൊണ്ടിരിക്കുമ്പോഴാണ് അമ്മായി വന്ന് ചോദിച്ചത്.
"അതേ അമ്മായി, എന്താ? "
" എന്നാ നീ വേഗം മേലുകഴുകി, മുണ്ടും ഷർട്ടും ഒക്കെ മാറി വാ, കാവിൽ വിളക്കിടണം "
" ah അമ്മായി, ഞാൻ ദേ ഇപ്പൊ വരാം " കിച്ചൻ വേഗം തന്നെ റെഡിയായി വന്നു. അവൻ നോക്കുമ്പോ അമ്മായി പഴയ കോലത്തിൽ തന്നെ നിൽക്കുവാണ്.
" അമ്മായി റെഡിയായില്ലേ, കാവിൽ പോണ്ടേ? " അവൻ അമ്മായിയോട് ചോദിച്ചു.
" താര ഉമ്മറത്ത് റെഡിയായി നില്പുണ്ട് നീ അങ്ങ് ചെല്ല് " അമ്മായി അത് പറഞ്ഞപ്പോ കിച്ചൻ സത്യത്തിൽ ഒന്ന് ഞെട്ടി. അന്നത്തെ സംഭവത്തിനു ശേഷം താരയുടെ മുന്നിൽ ചെല്ലാനുള്ള അവസരങ്ങൾ ഒഴുവാക്കി കൊണ്ടിരിക്കുവായിരുന്നു അവൻ.
" കിച്ചേട്ടൻ പോണുണ്ടോ എന്നാ ഞാനും വരുന്നു ഒരു അഞ്ചു min വെയിറ്റ് ചെയ് " ആതിര ആണ്.
" നീ പോവണ്ട, നേരത്തെ താര വിളക്കിടാൻ വിളിച്ചപ്പോൾ നിനക്ക് മടി ആയിരുന്നല്ലോ, ഇനി നിന്റെ നീരാട്ട് ഒക്കെ കഴിഞ്ഞു വരുമ്പോൾ സന്ധ്യ കഴിയും, താര റെഡിയായി നിൽക്കാൻ തുടങ്ങിയിട്ട് മണിക്കൂർ ഒന്ന് ആയി. കിച്ചാ നീ പോവാൻ നോക്ക് " അമ്മായി അത് പറഞ്ഞപ്പോ ആതിര പിണങ്ങി അകത്തേക്കു കേറി പോയി. അമ്മായി അവളുടെ പോക്ക് നോക്കി ചിരിച്ചിട്ട് കിച്ചനെ
💬 Comments
View all comments