Chapter Title : കല്യാണപ്പിറ്റേന്ന് [Arrow]
താര, ഞാൻ അന്ന് പറഞ്ഞതാണ് പകരാൻ എനിക്ക് കുഷ്ഠം ഒന്നുമില്ലന്ന്, പിന്നെ ഇങ്ങനെ ഒരു അവസ്ഥ മുതലെടുക്കാൻ മാത്രം ഒരു ചെറ്റയും അല്ല ഞാൻ " കിച്ചൻ അത് പറഞ്ഞപ്പോ. താര പിടച്ചിൽ നിർത്തി. അവളുടെ കണ്ണുകളിൽ എന്തോ ഒരു സങ്കടം പടർന്നു. കിച്ചനെ നോക്കാതെ മുഖം വെട്ടിച്ച് അവൾ അങ്ങനെ അവന്റെ കയ്യിൽ കിടന്നു. കിച്ചൻ അവളെയും കൊണ്ട് നടന്നു. അവനെ നോക്കാതെ തന്റെ കയ്യിൽ കൈ കെട്ടി കിടക്കുന്ന താരയെ കണ്ടപ്പോൾ കിച്ചൻ, അന്നത്തെ ആ സംഭവത്തിനു ശേഷം അവർക്കിടയിൽ അവൻ കഷ്ടപ്പെട്ട് കെട്ടിപ്പൊക്കിയ അതിർത്തി തകർന്ന് വീണത് അറിഞ്ഞു. അവനിൽ അവളോടുള്ള പ്രണയം വീണ്ടും ആളി പടർന്നു, അവൾ തന്റെ ആണ് ആർക്കും വിട്ടുകൊടുക്കരുത് എന്ന് ആരോ പറയുന്ന പോലെ.
" അയ്യോ ഇതെന്തു പറ്റി " താരയെ എടുത്തോണ്ട് വരുന്ന കണ്ട് എല്ലാരും ഓടി വന്നു.
" ഏയ് ഇത് ഒന്നുമില്ല, കാവിൽ വെച്ച് താരയുടെ കാൽ ഒന്ന് ഇടറി " കിച്ചൻ അവളെ ഉമ്മറത്ത് ഇരുത്തിയിട്ട് പറഞ്ഞു.
" എന്താ കുട്ടി ഒരു ശ്രദ്ധയും ഇല്ലേ?? ഒന്നുമില്ലേലും അടുത്ത ദിവസം കല്യാണം ആണെന്ന് എങ്കിലും ഓർക്കണ്ടേ. നോക്കി നിൽക്കാതെ ആരേലും രാമനെ വിളി" മുത്തശ്ശി താരയെ ശാസിച്ച ശേഷം ചുറ്റും കൂടി നിന്നവരോടായി പറഞ്ഞു. രാമൻ, രാമകൃഷ്ണൻ താരയുടെ അച്ഛൻ. പുള്ളി ക്ക് അത്യാവശ്യം തിരുമും കാര്യങ്ങളും അറിയാം.
" ഏയ് ഇത് അത്ര കുഴപ്പം ഒന്നുമില്ല, ഒന്ന് ഇടറിയാതെ ഉള്ളു , അമ്മ ആ കുഴമ്പ് ഒന്ന് എടുക്ക്
💬 Comments
View all comments