Chapter Title : കല്യാണപ്പിറ്റേന്ന് [Arrow]
" വല്യമ്മാമ താരയുടെ കാലു നോക്കിയിട്ട് പറഞ്ഞു. പിന്നെ കുഴമ്പ് തേച്ച് കാലു പിടിച് ഒന്ന് നേരെ ഇട്ടു. താര ഒരു ഏങ്ങലോടെ കണ്ണുകൾ ഇറുക്കി അടച്ചു.
" ഹോസ്പിറ്റലിൽ കൊണ്ടുപോണോ വല്യമ്മാമ്മേ?? "
" ഏയ് അതിന്റെ ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല. നാളെ നീര് വറ്റിയില്ലേൽ കൊണ്ടുപോവാം, നടത്തിക്കോണ്ട് വരാഞ്ഞത് നന്നായി ട്ടോ " കിച്ചന്റെ ചോദ്യത്തിന് ഉത്തരം പറഞ്ഞിട്ട് വല്യമ്മാമ്മ അവന്റെ തോളിൽ ഒന്ന് തട്ടി. ഏതായാലും വല്യമ്മാമ പറഞ്ഞത് പോലെ തന്നെ പിറ്റേ ദിവസം കൊണ്ട് നീര് വറ്റി. ദിവസം കഴിഞ്ഞു പോയി, കിച്ചന് തന്നിലെ കാമുകനെ അടക്കാൻ പറ്റുന്നില്ല. അവന് ഭ്രാന്ത് പിടിക്കുന്ന പോലെ ആയി തുടങ്ങി.
വീട് മൊത്തത്തിൽ ഉണർന്നു, അനന്തുവിന്റെ കസിൻസ് എല്ലാരും വന്നു എങ്കിലും മൂത്ത ആൺ തരി യുടെ സ്ഥാനത്ത് എല്ലാത്തിനും ഓടുന്നത് കിച്ചൻ ആണ്, വല്യമ്മാമയും ഉണ്ണിമാമയും എല്ലാം എല്ലാകാര്യവും ഏല്പിച്ചു കൊടുത്തിരിക്കുന്നതും അവനെ തന്നെ ആണ്. അത്ര കണ്ട് എല്ലാരും അവനെ ഇഷ്ടപ്പെട്ടു തുടങ്ങിഇരിക്കുന്നു. നിന്ന് തിരിയാൻ സമയം ഇല്ല, അപ്പോഴും അവന്റെ മനസ്സ് ശാന്തമായിരുന്നില്ല. അത് അപ്പോഴും താരയെ ചുറ്റി കറങ്ങി കൊണ്ടിരുന്നു.
ഇനി ഒരു ദിവസം കൂടി അല്ല ഏതാനും മണിക്കൂർ കൂടി കഴിഞ്ഞാൽ താര അനന്തു വിന്റെ സ്വന്തം ആവും. കിച്ചനും അനന്തുവിന്റെ മറ്റു ഫ്രണ്ട്സും കസിൻസും ചേർന്ന് പന്തലിൽ ഒരു ടാർപാ വിരിച്ച് കല്യാണം കൊഴുപ്പി ക്കു വാണ്. കല്യാണത്തിന് സ്‌പെഷ്യൽ ആയി എടുത്ത കുപ്പി പൊട്ടിക്കുന്ന ചടങ്ങ്. ഒരുത്തരായി അടി തുടങ്ങി. ഇടക്ക് ആരോ വെച്ചു
💬 Comments
View all comments