0%

Chapter Title : കല്യാണപ്പിറ്റേന്ന് [Arrow]

Author : Arrow Read All Parts 4.5K
"
"Mm"
അവന്റെ മറുപടിയിൽ തൃപ്തി വരാത്ത പോലെ ആതിര ഒന്ന് അമർത്തി മൂളി.
കിച്ചൻ റൂമിൽ ചെന്ന് വേഗം ഫ്രഷ് ആയി ദേഹത്ത് അവിടെ ഇവിടെ ഒക്കെ മുറിഞ്ഞിട്ടുണ്ട്. ഇന്നലെ ആ ടാർപായിൽ കിടന്നത് കൊണ്ടാവും. കിച്ചൻ പുതിയ ഡ്രസ്സ്‌ ഒക്കെ ഇട്ട് അനന്തു വിന്റെ റൂമിലേക്ക് ചെന്നു. അവിടെ അവനെ ഒരുക്കുന്ന തിരക്കിൽ ആണ്.
" കിച്ചാ ഒന്ന് ചിരിക്ക് " ഫോട്ടോ എടുക്കുന്നവർ ആണ്. കിച്ചൻ ഒന്ന് ചിരിച്ചു എന്ന് വരുത്തി. അവന്റെ ഉള്ളിൽ ഉള്ളത് എന്ത് ന്ന് ആർക്കും അറിയില്ലല്ലോ. അനന്തു കാരണവരുടെ അനുഗ്രഹം വാങ്ങിയിട്ട് അമ്പലത്തിലേക്ക് പുറപ്പെട്ടു.
" നിങ്ങൾ ഇറങ്ങിക്കോ ഞാൻ എന്റെ ഫോൺ തപ്പി എടുത്തിട്ട് പെട്ടന്ന് വന്നേക്കാം " എന്ന് പറഞ്ഞു കിച്ചൻ കിടന്ന സ്ഥലത്തും വീട്ടിലും ഒക്കെ ഫോൺ തപ്പാൻ തുടങ്ങി.
" കിച്ചേട്ടൻ എന്താ തപ്പുന്നെ?? " ആതിര.
" എന്റെ ഫോൺ, നീ കണ്ടായിരുന്നോ "
" ചിലപ്പോൾ മോളിൽ വല്ലോം കാണും ഇന്നലെ രാത്രി കിച്ചേട്ടൻ അങ്ങോട്ട്‌ പോവുന്നത് ഞാൻ കണ്ടായിരുന്നല്ലോ "
അത് കെട്ട് കിച്ചൻ ഒന്ന് ഞെട്ടി
" അപ്പൊ ഇന്നലെ ഞാൻ... " കിച്ചൻ പൂർത്തി ആക്കാതെ വേഗം മുകളിലേക്ക് കയറി. അവിടെ ആ റൂം തുറന്നു കിടക്കുക യായിരുന്നു. കേറി ചെന്നപ്പോഴെ അവൻ കണ്ടത് താഴെ ആരോ ഊരി എറിഞ്ഞത് പോലെ കിടക്കുന്ന അവന്റെ ബനിയൻ ആയിരുന്നു. കട്ടിലിന്റെ സൈഡിൽ ഫോണും. കിച്ചൻ തളർന്ന് ആ കട്ടിലിൽ ഇരുന്നു.  അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
'

💬 Comments

View all comments