0%

Chapter Title : കല്യാണപ്പിറ്റേന്ന് [Arrow]

Author : Arrow Read All Parts 4.5K
അപ്പൊ ഇന്നലെ കണ്ടതൊന്നും സ്വപ്നം ആയിരുന്നില്ല. താര യോട് തന്റെ പ്രണയം തുറന്നു പറഞ്ഞതും അവൾ കരഞ്ഞതും അവളുടെ ഇഷ്ടം പറഞ്ഞതും ഒന്നും ഒന്നും സ്വപ്നം അല്ല,  സത്യമാണ്. താര തന്റെ പെണ്ണ് ആണ്, മനസും ശരീരവും തനിക്കായി നൽകാൻ തയ്യാറായവൾ ഞാൻ ഇപ്പൊ ചതിക്കുന്നത് എന്റെ പെണ്ണിനെ മാത്രമല്ല ഉറ്റ ചങ്ങാതിയെ കൂടെ ആണ്. ഇല്ല എനിക്ക് അതിനാവില്ല, സമയം ഇനിയും വൈകിയിട്ടില്ല, എന്റെ പെണ്ണിനെ ഞാൻ ആർക്കും വിട്ടു കൊടുക്കില്ല ആരൊക്കെ എതിർത്താലും  ' കിച്ചൻ ഉറച്ച തീരുമാനത്തോടെ താഴേക്ക് ഇറങ്ങി വന്നു.
" അയ്യേ കിച്ചാ നീ ഈ ഡ്രസ്സ്‌ ആണോ എടുത്തിട്ടേ, ഇത് വൈകിട്ട് റിസപ്‌ഷനു ഇടാൻ എടുത്തതല്ലേ ? " അമ്മയാണ്.  കിച്ചൻ ഒരു കടുംപച്ച ഷർട്ടും പാന്റുമാണ് ഇട്ടിരിക്കുന്നത്. അമ്മ കിച്ചനെ വിളിച്ചോണ്ട് റൂമിലേക്ക് പോയി. അവിടെ നിന്ന് ഒരു കവർ എടുത്തു കൊണ്ട് വന്നു.
" മോൻ വേഗം പോയി ഇത് ഇട്ടോണ്ട് വാ "
കിച്ചൻ അത് എടുത്തു നോക്കി. ഒരു നേർത്ത ചന്ദന കളർ ഷർട്ടും വെള്ളി കസവു മുണ്ടും. കഴിഞ്ഞ ഒരു മാസം കൊണ്ട് അവൻ മുണ്ട് ഉടുക്കാൻ ഒക്കെ  പഠിച്ചു.
" ആഹാ ഇപ്പൊ സുന്ദരൻ ആയി. ആ താടി കൂടി എടുക്കാമായിരുന്നു " അമ്മ നെറ്റിൽ ചന്ദനം തൊട്ടു തന്നു കൊണ്ട് പറഞ്ഞു, ആ അമ്മയുടെ വാത്സല്യവും ഒക്കെ കിച്ചനെ തളർത്തുന്ന പോലെ അവന് തോന്നി.
" ഏയ് താടി ഒന്നും എടുക്കണ്ട ഇതാ സ്റ്റൈൽ " എന്നും പറഞ്ഞു

💬 Comments

View all comments