Chapter Title : കല്യാണപ്പിറ്റേന്ന് [Arrow]
കൊണ്ട് ഉണ്ണിമാമ കിച്ചന്റെ മീശ പിടിച്ചൊന്ന് പിരിച്ചു. പിന്നെ ചിരിച്ചു കൊണ്ട് തുടർന്നു " നീ അമ്പലത്തിലേക്ക് ഇപ്പൊ ഇറങ്ങില്ലേ അപ്പൊ അമ്മയെ കൂടി കൊണ്ട് പോണം "
കിച്ചൻ മുത്തശ്ശിയുടെ അടുത്തേക്ക് നടന്നു. അവിടെ എല്ലാവരും ഉണ്ടായിരുന്നു, ഓരോന്ന് പറഞ്ഞു കളിച്ചും ചിരിച്ചും ഒരു കല്യാണവീട്ടിലെ എല്ലാം സന്തോഷവും അവരുടെ മുഖത്ത് ഉണ്ടായിരുന്നു.
" മുത്തശ്ശി നമുക്ക് ഇറങ്ങാം "
" എന്റെ കിച്ചാ ഇപ്പോഴാ നീ ശരിക്കും ഒരു കൃഷ്ണൻ ആയത്, കണ്ണ് കിട്ടണ്ട എന്റെ കുട്ടിക്ക് " എന്നും പറഞ്ഞു മുത്തശ്ശി അവന്റെ തലയിൽ കൈ വെച്ചു. കിച്ചന്റെ കണ്ണ് നിറഞ്ഞൊഴുകി. കഴിഞ്ഞ ഒരു മാസ കാലം അവന്റെ ഓർമ്മയുടെ കടന്നു പോയി. ഇവർ തന്ന സ്നേഹം. ഒരു കുടുംബം എന്താണ് എന്ന് പഠിപ്പിച്ചത് ഇവർ ആണ്, ആ ഇവരെ എല്ലാം സങ്കടപെടുത്തി കൊണ്ട് സന്തോഷിക്കുന്നതിൽ എന്ത് അർഥം ആണുള്ളത്. എനിക്ക് അതിനു സാധിക്കുമോ എന്ന ചോദ്യം അവനിൽ ഉണർന്നു. കിച്ചൻ കൂട്ടി വെച്ച ധൈര്യം ഒക്കെ ചോർന്നു പോണത് അറിഞ്ഞു.
അവൻ മുത്തശ്ശിയെയും കൂട്ടി അമ്പലത്തിൽ ചെന്നു. അവിടെ അല്ലറ ചില്ലറ പണികളിൽ മുഴുകി. മനസ്സ് എങ്ങും ഉറക്കുന്നില്ല. ശങ്കരനെ ചെന്നു തൊഴണം എന്ന് തോന്നി. അപ്പോഴാണ് മംഗല്യ പുടവ ധരിച് തൊഴുത് ഇറങ്ങി വരുന്ന താരയെ കണ്ടത്. ഒരു വലിയ മുള്ള് നെഞ്ചിൽ തറഞ്ഞത് പോലെ ആണ് അപ്പോ അവന് തോന്നിയത്. മംഗല്യ പുടവയും ആഭരങ്ങളും ഒക്കെ ധരിച്ചു അതീവ സുന്ദരി ആയി തന്റെ പെണ്ണ് നിൽക്കുന്നു. ലൈറ്റ് മേക്കഅപ്പ്
💬 Comments
View all comments