Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം [Deepak]
നടത്താം എന്ന് ഞാൻ പറഞ്ഞേ
മാലിനി -നമ്മുടെ കുടുംബത്ത് നടന്നത് മുഴുവൻ നിനക്ക് അറിയാല്ലോ. പിന്നെ നിനക്ക് ദോഷം വരുന്ന കാര്യം വല്ലതും ഞങ്ങൾ പറയോ
അരുൺ -എനിക്ക് ഇതിൽ തീരെ വിശ്വാസം ഇല്ല
മാലിനി -ഞങ്ങൾക്ക് വേണ്ടി പ്ലീസ്. ഇനി സ്വാമി സമ്മതം തന്നാൽ ഞങ്ങൾക്ക് സന്തോഷത്തോടെ ഇത് നടത്താൻ പറ്റില്ലേ
അരുൺ -ശരി എന്ത് വേണമെങ്കിലും ചെയ്യ്
പിന്നിൽ നിന്ന് ഹോണിന്റെ ശബ്ദം നല്ല രീതിയിൽ ഉയർന്നു അപ്പോൾ അരുൺ വണ്ടി എടുത്തു . ഇതിന്റെ ഇടയിൽ ഒരു വണ്ടി ഓവർ ടേക്ക് ചെയ്യ്തു കൊണ്ട് ഉറക്കെ പറഞ്ഞു
ഓവർ ടേക്ക് ചെയ്യ്തവൻ -നടുറോട്ടിൽ നിന്ന് ചെയ്യാതെ അവളെ വല്ല ലോഡ്ജിലും കൊണ്ട് പോടാ
അയാളുടെ വാക്കുകൾ അരുണിന്റെ ദേഷ്യം കൂട്ടി അവന് അവർക്ക് പുറകെ വെച്ച് പിടിച്ചു
മാലിനി -അരുൺ നീ സ്പീഡ് കുറച്ചേ
അരുൺ -അമ്മ അവൻ പറഞ്ഞത് കേട്ടില്ലേ
മാലിനി -അവര് എന്ത് വേണമെങ്കിലും പറയട്ടെ
അരുൺ -ഇതൊന്നും അങ്ങനെ വിട്ട് കൊടുക്കാൻ പറ്റില്ല
മാലിനി -ടാ നിന്റെ കല്യാണം ആണ് ഈ അടുത്ത് ഇപ്പോ ഒരു പോലിസ് കേസ് ഒക്കെ ആയാൽ അത് വല്ലാത്ത പുലിവാൽ ആവും
അരുൺ അമ്മയുടെ വാക്കുകൾ ചെവി കൊണ്ടു എന്നിട്ട് സ്പീഡ് കുറച്ച് വീട്ടിലേക്ക് പോയി. അങ്ങനെ വീട്ടിൽ എത്തി അവർ കുളിച്ചു റെഡിയായി അരുൺ അവന്റെ ഫുഡ്ബോൾ കിറ്റ് എടുത്ത് പുറത്ത് ഇറങ്ങി മാലിനി അവന് പുറകെ വന്നു
മാലിനി -നീ എങ്ങോട്ടാ പോകുന്നെ
അരുൺ -ടർഫ് വരെ
മാലിനി -കളിക്കാൻ പോവാൻ ആണെങ്കിൽ നീ എന്തിനാ കുളിച്ചേ
അരുൺ -പിന്നെ ഈ വിയർപ്പും വെച്ച് അങ്ങോട്ട് പോവാൻ പറ്റോ
മാലിനി -ശരി. പിന്നെ സൂക്ഷിച്ചു കളിക്കണം ഈ അടുത്ത കല്യാണം
അരുൺ -കല്യാണം അതിന്റെ മുറയ്ക്ക് നടന്നോളും എപ്പോഴും ഇങ്ങനെ പറയണം എന്നില്ല
മാലിനി -എപ്പോഴും പറഞ്ഞിട്ട് എന്താ നീ കേൾക്കില്ലല്ലോ
അരുൺ -ഞാൻ പോട്ടേ
മാലിനി -മ്മ്
അങ്ങനെ അരുൺ അവിടെന്ന് പോയി മാലിനി ഫോൺ എടുത്ത് ഓപ്പോളെ വിളിച്ചു
💬 Comments
View all comments