Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം [Deepak]
ഓപ്പോള് -ആ മാലിനി
മാലിനി -എന്തൊക്ക ഉണ്ട് ഓപ്പോളെ
ഓപ്പോള് -ഇവിടെ ഒറ്റക്ക് കഴിയുന്ന എന്നോട് ചോദിക്കാൻ പറ്റിയാ ചോദ്യം
മാലിനി -ഓപ്പോള് വിഷമിക്കണ്ട ഞങ്ങള് ഈ അടുത്ത് തന്നെ വരില്ലേ
ഓപ്പോള് -നീ അല്ലേ ആള് കല്യാണ തലേന്നെ നിന്നെ ഒക്കെ കാണാൻ പറ്റുന്ന് എനിക്ക് അറിയാം
മാലിനി -ഏയ് ഞങ്ങള് നേരത്തെ വരും ഓപ്പോളെ ഒറ്റക്ക് കഷ്ടപ്പെടുത്തണ്ടാ എന്നാ അരുൺ പറഞ്ഞേ
ഓപ്പോള് -അവന് ഉള്ള സ്നേഹം നിനക്ക് ഇല്ലല്ലോ
മാലിനി -ഇപ്പോ അങ്ങനെ അയ്യോ
ഓപ്പോള് -ശരി ശരി ഞാൻ പറഞ്ഞത് തിരിച്ച് എടുത്തിരിക്കുന്നു
മാലിനി കുറച്ചു ഗൗരവത്തിൽ പറഞ്ഞു
മാലിനി -പിന്നെ ഓപ്പോള് പറഞ്ഞാ കാര്യം ഞാൻ അരുണിനോട് പറഞ്ഞു
ഓപ്പോളും ഗൗരവത്തിൽ തിരിച്ച് ചോദിച്ചു
ഓപ്പോള് -എന്നിട്ട് അവൻ എന്ത് പറഞ്ഞു
മാലിനി -ആദ്യം സമ്മതിച്ചില്ല പിന്നെ നിർബന്ധിച്ചപ്പോൾ അവൻ സമ്മതിച്ചു
ഓപ്പോള് -അത് ഏതായാലും നന്നായി അതും കൂടി അറിഞ്ഞാൽ നമ്മുക്ക് സന്തോഷം ആയി നടത്തല്ലോ
മാലിനി -അവര് തമ്മിൽ ചേരില്ലേ
ഓപ്പോള് -നീ പേടിക്കാതെ ഇരിക്ക് ഇനി ചേർന്നില്ലെങ്കിൽ തന്നെ എന്തെങ്കിലും പരിഹാരവും സ്വാമി പറയും
മാലിനി -അത് ഒന്ന് അറിയുന്നത് വരെ മനസ്സിൽ തീയാ
ഓപ്പോള് -നീ ഒന്ന് അടങ് എല്ലാം ഇതോടെ തീരും അങ്ങനെയാ എന്റെ മനസ്സ് പറയുന്നത്
മാലിനി -മ്മ്
ഓപ്പോള് -എന്നാ ശരി ഇവിടെ കുറച്ചു പണി ഉണ്ട്
മാലിനി -ശരി
ഓപ്പോള് അതും പറഞ്ഞ് കട്ട് ചെയ്യ്തു. മാലിനി രാത്രിയിലേക്ക് ഉള്ള ചപ്പാത്തിയും കറിയും ഉണ്ടാക്കാൻ തുടങ്ങി അങ്ങനെ അത് ഉണ്ടാക്കി കഴിഞ്ഞ് അവൾ അരുണിന് വേണ്ടി കാത്തിരുന്നു. അൽപ്പം നേരം കഴിഞ്ഞ് അരുണിന്റെ വണ്ടി വന്നു മാലിനി പുറത്ത് ഇറങ്ങി നിന്നു വണ്ടിയിൽ നിന്ന് ഇറങ്ങിയാ അരുൺ കുറച്ചു ബുദ്ധിമുട്ടിയാണ് പുറത്തേക്ക് വന്നത് അത് കണ്ടതും മാലിനി അരുണിന്റെ അടുത്ത് പോയി
മാലിനി -അരുൺ എന്ത് പറ്റി
അരുൺ -കാല് ചെറുതായി ഒന്ന് ഉളുക്കി
മാലിനി അരുണിന്റെ താങ്ങി പിടിച്ചു എന്നിട്ട് അവർ രണ്ട് പേരും അരുണിന്റെ റൂമിൽ എത്തി
💬 Comments
View all comments