Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം [Deepak]
മാലിനി -നിന്നോട് ഞാൻ പറഞ്ഞത് അല്ലേ ശ്രദ്ധിച്ച് കളിക്കണം എന്ന്
അരുൺ -ഇനി ഇപ്പോൾ അത് പറഞ്ഞിട്ട് കാര്യം ഇല്ല
മാലിനി -ശെരിയാ. നിനക്ക് വേദന ഉണ്ടോ
അരുൺ -ചെറുതായി
മാലിനി -ഞാൻ എന്നാ ആ കുഴമ്പ് ഇട്ട് ഒന്ന് തിരുമ്മി തരാം
അരുൺ -മ്മ്
മാലിനി കുഴമ്പ് എടുത്ത് കൊണ്ട് വന്ന് അരുണിന്റെ കാലിൽ നന്നായി പുരട്ടി
മാലിനി -ഇനി അടങ്ങി കിടന്നോണം
അരുൺ -ശെരി
മാലിനി -നീ വല്ലതും കഴിച്ചോ
അരുൺ -മ്മ്
മാലിനി -നീ എന്നാ നേരത്തെ പറയാൻ പാടില്ലേ ഞാൻ വെറുതെ കുറെ ചപ്പാത്തി ഉണ്ടാക്കി വെച്ചു
അരുൺ -അത് സാരം നാളെ രാവിലെ ഞാൻ അത് കഴിച്ചോളാം
മാലിനി -മ്മ്
അതും പറഞ്ഞ് മാലിനി അവിടെ നിന്നും പോയി എന്നിട്ട് അവൾ ചപ്പാത്തി കഴിക്കാൻ തുടങ്ങി ആ സമയം ഓപ്പോള് അവളെ വിളിച്ചു
മാലിനി -ആ ഓപ്പോളെ
ഓപ്പോള് -എന്താടി ജോലി ഒക്കെ കഴിഞ്ഞോ
മാലിനി -മ്മ്. ഇനി വലിയ ഒരു ജോലി ഉണ്ടാവൂന്ന തോന്നുന്നേ
ഓപ്പോള് -എന്തുപറ്റി
മാലിനി -അരുൺ കളിക്കാൻ പോയി കാല് ഉളുക്കി വന്നേക്കാ
ഓപ്പോള് -ഈ ചെറുക്കന്റെ ഒരു കാര്യം
മാലിനി -എനിക്ക് ആണെങ്കിൽ വല്ലാത്ത പേടി തോന്നുന്നു. ഈ ഇടയായ് അരുത്തത് എന്തോ വരും പോലെ
ഓപ്പോള് -നീ പേടിക്കാതെ ഇരിക്ക് എല്ലാം ശെരി ആവും. പിന്നെ അരുണിനോട് കുറച്ചു ദിവസത്തേക്ക് അടങ്ങി ഇരിക്കാൻ പറ
മാലിനി -ഞാൻ പറഞ്ഞാൽ ഒന്നും അവൻ കേൾക്കില്ല
ഓപ്പോള് -മ്മ്. പിന്നെ ഞാൻ ശങ്കര സ്വാമിയെ വിളിച്ചെണ്ടാർന്നു
മാലിനി -എന്നിട്ട് സ്വാമി എന്ത് പറഞ്ഞു
ഓപ്പോള് -സ്വാമി വരുന്നത് വരെ ഒന്നും ചെയ്യണ്ടാ എന്നാ പറഞ്ഞേ
മാലിനി -അപ്പോ എന്തെങ്കിലും പ്രശ്നം
ഓപ്പോള് -ആവോ അറിയില്ല സ്വാമി ഒന്ന് ശെരിക്കും നോക്കിയാൽ അല്ലേ പറയാൻ പറ്റൂ
മാലിനി -മ്മ്
ഓപ്പോള് -പിന്നെ അരുണിനെ ഒന്ന് സൂക്ഷിക്കാൻ പറഞ്ഞു അവന് മോശം സമയം ആണത്രേ
മാലിനി -ശെരി
ഓപ്പോള് -എന്നാ ഞാൻ വെക്കട്ടെ
മാലിനി -മ്മ്
ഓപ്പോള് -പിന്നെ
💬 Comments
View all comments