0%

Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം [Revised and Extended] [kkwriter 2024]

Author : kkwriter2024 Read All Parts 67.5K

കർശനമായിപ്പറഞ്ഞതും ഓപ്പോളെ അറിയിച്ചു.

അതിനുശേഷം ഓപ്പോളുമായി ആശ്രമത്തിൽ ചെല്ലണം എന്നാണ്‌ മേപ്പാടൻ പറഞ്ഞിരിക്കുന്നതെന്ന് ഓപ്പോളൊട്‌ പറഞ്ഞു.

ഓപ്പോൾ ഒരു പ്രതിമപോലെ ഇരുന്ന് എല്ലാം കേട്ടു.

മാലിനി- അതുകൊണ്ടാണ്‌ ഞാൻ ഓപ്പോളോട് ആരും കാണരുതാത്ത പൂജ ഉണ്ടെന്ന് പറഞ്ഞത്. മേപ്പാടൻ പറഞ്ഞതെല്ലാം ഒരു പൂജ പോലെ ഞങ്ങൾ കാവിന്റെ കിഴക്കേ അരികിൽ വെച്ച് ചെയ്തു. പക്ഷേ… അതിനുശേഷം ഞങ്ങളുടെ രണ്ടാളുടെയും മനസ്സിൽ ഇപ്പോൾ ഭാര്യാ-ഭർതൃ ബന്ധമേ ഉള്ളൂ. ഇന്നലെ രാത്രിയാണ്‌ അരുൺ പറയുന്നത് അവന്റെ സ്വപ്നങ്ങളിൽ കണ്ടതെല്ലാം എന്നെയായിരുന്നതെന്ന്. ഇന്നലെ രാത്രിമുഴുവൻ ഞങ്ങൾ... ഓപ്പോൾ ഞങ്ങളോട് ക്ഷമിക്കണം.

മാലിനിയുടെ കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു.

സ്ഥബ്ധയായി ഓപ്പോൾ എല്ലാം കേട്ടിരുന്നു.

ചായ തണുത്തതൊന്നും ഇരുവരും അറിഞ്ഞതേയില്ല.

എത്രനേരം രണ്ടുപേരും ഇരുന്നതെന്ന് അവർ അറിഞ്ഞില്ല.

ഇഡ്ഡലി വെന്തതായി പ്രഷർകുക്കർ ചൂളം അടിച്ചപ്പോളാണ്‌ രണ്ടുപേരും ഞെട്ടി പരിസരബോധത്തിലേക്ക് വന്നത്.

മാലിനി പെട്ടെന്ന് എഴുന്നേറ്റ് അടുക്കളയിലേക്ക് നടന്നു. അപ്പോളാണ്‌ ഓപ്പോൾക്ക് മാലിനിയിലെ രണ്ടു കാര്യങ്ങൾ കൂടി ശ്രദ്ധിച്ചത്. നിറുകയിൽ സിന്ധൂരം മായിച്ചിട്ടും മുഴുവൻ മായാതെയുണ്ട്. കൂടാതെ മുഖം തുടച്ചപ്പോൾ, കഴുത്തിലെ സ്വർണ്ണമാലയിൽ കൊരുത്ത താലി അറിയാതെ പുറത്തുചാടിയിരുന്നു.

അപ്പോൾ ഇതെല്ലാം സത്യമാണ്‌!

തങ്ങൾ മനോജ് ബ്രോക്കറോട് സംസാരിച്ച കാര്യങ്ങൾ ഓപ്പോൾ ഓർത്തു.

അയാളുടെ മറുപടിയും.

ഇഡ്ഡലി വാങ്ങിവെച്ച്, സാമ്പാറിനുള്ളകൂട്ട് അടുപ്പത്തുവെച്ചശേഷം, മാലിനി കുറേനേരം സ്റ്റൗവിനരികിൽ ആലോചിച്ചുനിന്നു.

‘ഓപ്പോൾക്ക് ഇതൊന്നും ഒരിക്കലും ഉൾക്കൊള്ളാൻ ആകില്ല. അതുകൊണ്ട് ഞാനും അരുണും ഇവിടെ നിന്ന് ദൂരെ എങ്ങോട്ടെങ്കിലും മാറണം. തങ്ങളുടെ ജീവിതം, കുഞ്ഞ്, കുടുംബം ഒക്കെ ദൂരെ എങ്ങോട്ടെങ്കിലും പറിച്ചുനടണം. എന്തായാലും അതുവേണം. നാളെത്തന്നെയായാൽ അത്രയും നല്ലത്. ഓപ്പോൾക്ക് സ്വീകാര്യമല്ലാതെ

💬 Comments

View all comments