0%

Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം [Revised and Extended] [kkwriter 2024]

Author : kkwriter2024 Read All Parts 68K

കയറി യാത്രയായി.

മുൻ പ്രാവശ്യങ്ങളിലെപ്പോലെയല്ല. സാവധാനം, സൂക്ഷിച്ചാണ്‌ ജീപ്പുകാരൻ ഓടിച്ചത്. അതുകൊണ്ട് മാലിനിക്ക് യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടായില്ല.

ആശ്രമത്തിലെത്തിയ അവരെക്കാത്ത് പഴയ പെൺകുട്ടി നിൽ പ്പുണ്ടായിരുന്നു. ഫ്രഷ് ആകാൻ റൂമുകൾ കാട്ടിക്കൊടുത്തശേഷം അവൾ പോയി. ഫ്രഷ് ആയി വന്ന അവരെ ആശ്രമത്തിലെ ഭക്ഷണശാലയിൽ കൊണ്ടുപോയി. ഭക്ഷണശേഷം ഓപ്പോൾക്ക് ഉടുക്കാൻ ഒരു പട്ടുസാരി നൽകി.

മാലിനിക്ക് കാര്യം മനസ്സിലായി. അവൾ ഒന്നും മിണ്ടിയില്ല.

ഓപ്പോൾക്ക് ഒന്നും മനസ്സിലായില്ല. ഓപ്പോൾ താൻ ഉടുത്തുവന്ന പട്ടുസാരി മാറ്റി അതുടുത്തു. ഇവിടത്തെ ആചാരം ആണെന്നാണ്‌ ഓപ്പോൾ കരുതിയത്.

അവരെ മേപ്പാടന്റെ മുറിയിലേക്ക് നയിച്ചു.

മുൻ അനുഭവങ്ങൾ ഉണ്ടായതിനാൽ മാലിനിക്കും അരുണിനും പരിചിതഭാവം ആയിരുന്നു.

ഓപ്പോൾക്ക് ആകെ അതിശയം ആയിരുന്നു.

കണ്ണടച്ച് ധ്യാനത്തിൽ ഇരുന്ന മേപ്പാടന്റെ മുമ്പിൽ അവർ മൂവരും ഭക്തിയോറ്റെ ഇരുന്നു. സ്വജീവിതങ്ങളിൽ വന്ന മാറ്റങ്ങൾ മൂലം എല്ലാവരുടെയും മനസ്സുകൾ മാറിയിരുന്നല്ലോ.

അരുണിന്‌ താൻ മുൻപ് ഇവിടെ വച്ച് ദേഷ്യത്തോടെ ചിന്തിച്ചതിനെപ്പറ്റി നാണവും, കുറ്റബോധവും തോന്നി. ഇന്ന് താൻ ജീവിച്ചിരിക്കുന്നതിന്‌ കാരണം ഒരുപക്ഷേ ഈ സ്വാമി കൂടെയാണെന്നും, അമ്മയുടെ ത്യാഗം അന്ന് താൻ മനസ്സിലാക്കിയിരുന്നില്ലല്ലോ എന്നും ആലോചിച്ചപ്പോൾ,പാശ്ചാത്താപത്താൽ അവന്റെ കണ്ണുകൾ ഈറനായി.

അവൻ സ്വയം അറിയാതെ മേപ്പാടന്റെ കാൽക്കൽ നമസ്കരിച്ചു.

കണ്ണുകൾ തുറന്ന മേപ്പാടൻ അരുണിന്റെ കണ്ണുകളിലേക്ക് നോക്കി സൗമ്യമായി പറഞ്ഞു,

മേപ്പാടൻ- സാരമില്ല. തനിക്ക് കുറ്റബോധം തോന്നേണ്ട കാര്യമില്ല. തന്റെ അറിവുകൾ മാറിയിരിക്കുന്നു. ഇനിയും മാറും.

അരുൺ വീണ്ടും സ്വാമിയുടെ കാൽക്കൽ കുമ്പിട്ടു.

മാലിനിയെ നോക്കി മേപ്പാടൻ- ആൺപ്രജയാണ്‌. എല്ല്ലാം ശുഭമാകും. ധൈര്യമായി യാത്രചെയ്തോളൂ. മനസ്സിലെ നിറഞ്ഞ സ്നേഹം ഈ രണ്ടുപേർക്കും

💬 Comments

View all comments