0%

Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം [Revised and Extended] [kkwriter 2024]

Author : kkwriter2024 Read All Parts 65.3K

അല്ല.

അരുൺ- ശരി ഇനി ഒന്ന് തുമ്മിയാൽ പോലും ഞാൻ നിന്നെ വിളിച്ച് പറഞ്ഞോളാം.

അരുണിന്റെ വാക്കുകൾ കേട്ട് മീര ചിരിച്ചു.

മീര- മ്മ്.. എന്തായാലും ഞാൻ വൈകുന്നേരം വരുന്നുണ്ട്.

അരുൺ- മ്മ്.

വൈകുന്നേരം മീരയും മാലിനിയും വീട്ടിലേക്ക് പോയി.

അവർ വന്നതും അരുൺ വാതിൽ തുറന്നു.

മാലിനി- കണ്ടോ മീരേ, ഞാൻ പറഞ്ഞില്ലേ ഇവന് കുഴപ്പം ഒന്നും ഇല്ലെന്ന്.

മീര- എന്നാലും ഒരു മന:സമാധാനം വേണ്ടേ.

മാലിനി- മ്മ്. നിങ്ങൾ സംസാരിച്ച് ഇരിക്ക്. ഞാൻ ചായ എടുക്കാം.

അരുൺ- നീ വാ.

അരുണും മീരയും അവന്റെ റൂമിലേക്ക് പോയി. റൂമിൽ എത്തിയതും അരുൺ മീരയെ കെട്ടിപ്പിടിച്ചു. മീര ഒന്ന് പിടഞ്ഞു കൊണ്ട് പറഞ്ഞു,

മീര- ഏയ്യ്.. അരുൺ എന്താ കാട്ടുന്നെ?

അരുൺ- അടങ്ങി നിൽക്കെടി.

മീര- നിന്റെ ഒരു കാര്യം.

അതും പറഞ്ഞ് മീര അരുണിനെ കെട്ടിപ്പിടിച്ചു. അൽപനേരം അവർ തന്നെ നിന്നു. ഈ സമയം മാലിനി ചായയും ആയി അവിടേക്ക് വന്നു. മാലിനി ശബ്ദം ഉണ്ടാക്കി അകത്തേക്ക് കയറി. മാലിനിയെ കണ്ടതും മീരയുടെ ഉള്ളിൽ നാണം ഉണർത്തി.

💬 Comments

View all comments