Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം [Revised and Extended] [kkwriter 2024]
മീരയും അരുണും പെട്ടെന്ന് നീങ്ങി മാറി. എന്നാലും രണ്ട് പേരുടെയും മുഖത്ത് ചമ്മൽ ഉണ്ടായിരുന്നു.
മാലിനി- ദേ ചായ കുടിക്ക്.
മാലിനി ഒരു ചെറു പുഞ്ചിരിയോടെ ചായ അവർക്ക് നൽകി. അവർ അത് വേഗം കുടിച്ചു
മീര- ആന്റി ഞാൻ എന്നാ ഇറങ്ങാ.
മാലിനി- നിക്ക് മോളെ ഞാൻ കൊണ്ടാക്കാം.
മീര- വേണ്ടാ ആന്റി ഞാൻ ക്യാബ് ബുക്ക് ചെയ്യാം.
മാലിനി- ശരി.
മീര ഒരു ക്യാബ് ബുക്ക് ചെയ്ത് അവിടെ നിന്നും പോയി.
മാലിനി ഒരു കള്ളച്ചിരി അവനെ നോക്കി ചിരിച്ചു.
അരുൺ ചെറിയ ചമ്മലോടെ- അമ്മ എന്തിനാ ചിരിക്കുന്നേ? ഞാൻ കെട്ടാൻ പോകുന്ന പെണ്ണിനെ അല്ലേ കെട്ടിപിടിച്ചെ?
മാലിനി- ശ്ശെടാ… അതിന് ഞാൻ ഒന്നും പറഞ്ഞില്ലല്ലോ.
അരുൺ- ആ കാട്ടായം കണ്ടാൽ അറിയാം. എല്ലാം കണ്ടോണ്ടുള്ള വരവായിരുന്നൂന്ന്.
മാലിനി- നീ പോയ് കുളിച്ചേ സമയം കളയാണ്ട്.
അരുൺ- മ്മ്.
രാത്രി അവർ ഭക്ഷണം കഴിച്ച് കിടന്നു.
ഉറങ്ങാൻ നേരം മാലിനിയെ ഓപ്പോൾ വിളിച്ചു.
ഓപ്പോൾ- ആ മാലിനി.
മാലിനി- ഓപ്പോൾ വിളിച്ചത് നന്നായി.
ഓപ്പോൾ- എന്തേടീ?
മാലിനി- ഇന്ന് അരുൺ ബാത്റൂമിൽ തലചുറ്റി വീണു
💬 Comments
View all comments