0%

Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം [Revised and Extended] [kkwriter 2024]

Author : kkwriter2024 Read All Parts 68K

തലയാട്ടി.

അരുൺ ഒരു വലിയ ദീർഘനിശ്വാസം എടുത്തു. അവന്റെ കൈകൾ ഓപ്പോളുടെ കഴുത്തിനെ ലക്ഷ്യം വെച്ച് നീങ്ങി. അവന്റെ കൈകൾ ചലിക്കാൻ ബുദ്ധിമുട്ടുന്നത് പോലെ തോന്നി.


ഓപ്പോൾ അവന്റെ കണ്ണുകളിലേക്ക് നോക്കി ഇരുകൈകളാൽ അവന്റെ കൈകൾ ഉയർത്തി തന്റെ കഴുത്തിലേക്ക് ചേർത്തു.

ഓപ്പോൾ ഇത് ആഗ്രഹിച്ചിരിക്കുകയായിരുന്നു എന്ന് എന്തുകൊണ്ടോ ആ നിമിഷം അവന്റെ മനസ്സ് പറഞ്ഞു.

അരുൺ വിറക്കുന്ന കൈകളാൽ അവൻ ആ താലി, ഓപ്പോളുടെ കഴുത്തിൽ വെച്ചു. എന്നിട്ട് അമ്മയെപ്പോലെ തന്നെ രണ്ട് കെട്ട് കൊണ്ട് അതിനെ മുറുക്കി. എന്നിട്ട് ആ കണ്ണുകളിലേക്ക് നോക്കി ഇരുകവിളിലേയും മിഴിനീർ തുടച്ചു.


മേപ്പാടൻ സ്വാമിയുടെ മുമ്പിലാണെന്നത് മറന്ന്, ഓപ്പോൾ അവനെ മുറുകെ കെട്ടിപ്പിടിച്ചു. എന്നിട്ടവന്റെ കവിളുകളിൽ ഉമ്മവെച്ചു.

ഓപ്പോൾ ഇത് ഒരുപാട് ആഗ്രഹിച്ചിരുന്നു എന്ന് അരുൺ അത്ഭുതത്തോടെ തിരിച്ചറിഞ്ഞു. അവൻ വിസ്മയം നിറഞ്ഞ മിഴികളാൽ അമ്മയെ നോക്കി.

മാലിനി നിറകണ്ണുകളോടെ പുഞ്ചിരിയോടെ ‘അതേ’ എന്നർത്ഥത്തിൽ തലയാട്ടി.

മേപ്പാടൻ ധ്യാനത്തിൽ ഇരുന്നു.

അരുണും ഓപ്പോളും തിരിഞ്ഞ് സ്വാമിയുടെ മുൻപിൽ മുട്ടുകുത്തി വണങ്ങി.

മേപ്പാടൻ ഒരു തുറന്ന ചെപ്പിലെ സിന്ധൂരം അരുണിന്‌ നീട്ടി.

മേപ്പാടൻ- ഈ സിന്ധൂരം ആ നെറുകിൽ തൊടുവിച്ചോളൂ.

അരുൺ സിന്ധൂരം ഓപ്പോളുടെ തിരുനെറ്റിയിൽ ചാർത്തി.

ഓപ്പോളോട് മേപ്പാടൻ- രണ്ടുവർഷം കഴിഞ്ഞ് നിങ്ങളിലൂടെ ഒരു പെൺപ്രജയാകും ഉണ്ടാവുക. ആ രണ്ടു പ്രജകളുടേയും ഭാവിസംയോഗത്താൽ എല്ലാം ശുഭമാകും. പ്രധാന ശാപം പോക്കിയിരിക്കുന്നു. നാളെയാണ്‌ നിങ്ങളുടെ ശാന്തിമുഹൂർത്തം. അത് വീടിനുള്ളിൽ മതി. നാളെ പൂർണ്ണചന്ദ്രൻ ആണ്‌. അതുകൊണ്ടാണ്‌ നിങ്ങളെ ഇന്നുതന്നെ ഇവിടെ വരുത്തിയത്. ശാന്തിമുഹൂർത്തം വരെ നിങ്ങൾ ഇരുവരും തമ്മിൽ ബന്ധപ്പെടരുത്.

💬 Comments

View all comments