0%

Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം [Revised and Extended] [kkwriter 2024]

Author : kkwriter2024 Read All Parts 68K

ഇനി പൊയ്ക്കോളൂ. നിങ്ങൾ തിരികെ ഭവനത്തിൽ എത്തുന്നത് വരെ എനിക്കും ശങ്കര സ്വാമിക്കും കർമ്മങ്ങൾ ചെയ്യാനുണ്ട്.

മാലിനി- സ്വാമി, ദക്ഷിണ?

മേപ്പാടൻ- നിങ്ങൾ ഇരുപ്രജകളും ആയി ഇവിടെ വരണം. അപ്പോൾ മതി.

മൂന്നുപേരും മേപ്പാടനെ വണങ്ങി പുറത്തിറങ്ങി.

ഓപ്പോളും മാലിനിയും തങ്ങളുടെ മുറിയിലെത്തി.

ഓപ്പോളുടെ കണ്ണുകൾ നിറഞ്ഞുതന്നെയിരുന്നു. മാലിനി ഓപ്പോളെ കെട്ടിപ്പിടിച്ചു.

ഓപ്പോൾ- മോളെ നീ നിന്റേതെല്ലാം എനിക്കും തരികയാണോ?

മാലിനി- ഓപ്പോളെ, ഓപ്പോളും അങ്ങനെതന്നെയല്ലെ ഞങ്ങളോട്? മോൻ നമ്മുടെ രണ്ടുപേരുടേയും ആണല്ലോ. നമ്മുടെയെല്ലാം നിയോഗവും മേപ്പാടൻ സ്വാമി പറഞ്ഞു. ഈ ശപമോക്ഷം ആണത്. അതിൽ എന്റെ, ഓപ്പോളുടെ എന്നൊന്നില്ല. പിന്നെ, അരുണിലൂടെയാണല്ലൊ ഓപ്പോൾ അമ്മയായത്. പക്ഷെ ഓപ്പോളെ യഥാർത്ഥത്തിൽ ഒരു അമ്മയാക്കണമെന്നതാവും മോന്റെ നിയോഗം. അത്രയേ ഉള്ളൂ. പിന്നെ, നമ്മൾ അവന്‌ തുല്യം. നമുക്കവനും. ഇപ്പോൾ നമ്മൾ പൂർണ്ണമ്മയി അവന്‌ തുല്യം. അത്രതന്നെ.

സാരിയെല്ലാം മാറ്റി അവർ തിരികെ പോകാൻ ഒരുങ്ങി. അരുണും, മാലിനിയും, ഓപ്പോളും സ്വീകരണമുറിയിൽ എത്തി. അരുണിന്റെ കണ്ണുകൾ മാലിനിയെയും ഓപ്പോളെയും മാറിമാറി നോക്കി. തന്റെ ജീവിത എങ്ങനെയൊക്കെയാണ്‌ മാറുന്നതെന്ന് അവൻ വിസ്മയിച്ചു.

മുമ്പത്തെ സന്യാസി വന്ന് അവരോട് പറഞ്ഞു- സദ്യ കഴിച്ചിട്ടേ പോകാവൂ എന്ന് മേപ്പാടൻ സ്വാമി പറഞ്ഞിട്ടുണ്ട്. വന്നോളൂ. എല്ലാം തയ്യാറാണ്‌.

ആഹാര സ്ഥലത്ത് പ്രത്യേക ഇരിപ്പിടങ്ങൾ വധൂവരന്മാർക്കായി ഒരുക്കിയിരുന്നു.

അവരെക്കൂടാതെ ചെറുപ്പക്കാരായ ഒരു യുവതിയും, യുവാവും, അപ്പോൾ വിവാഹം കഴിഞ്ഞിറങ്ങിയപോലെ അവിടെ ഉണ്ടായിരുന്നു. ഇരുവരുടേയും മുഖം നാണത്താലും, സന്തോഷത്താലും ആകെ ചുവന്ന് തിളങ്ങുന്നുണ്ടായിരുന്നു. പ്പം അവരുടേതെന്ന് തോന്നിച്ച ഒരു അമ്മയും അച്ഛനും. അവരുടെയും മുഖങ്ങളിൽ സമാധാനവും സന്തോഷവും അവർ

💬 Comments

View all comments