0%

Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം [Revised and Extended] [kkwriter 2024]

Author : kkwriter2024 Read All Parts 65.2K

ചോദിച്ചു,

മാലിനി- എവിടെ ആയിരുന്നു നീ? എത്ര തവണ ആയി വിളിക്കുന്നു എന്ന് അറിയോ?

അരുൺ മിണ്ടാതെ വന്ന് കസേരയിൽ ഇരുന്നു. അവന്റെ മുഖഭാവം കണ്ടപ്പോൾ എന്തോ കുഴപ്പം ഉണ്ടെന്ന് മാലിനിക്ക് തോന്നി അവൾ സൗമ്യമായ് അവനോട് ചോദിച്ചു,

മാലിനി- എന്ത് പറ്റിയെടാ?

അരുൺ- പിന്നെയും ആ സ്വപ്നം.

മാലിനി –എന്ത്?

അരുൺ- ഞാൻ പറയാറില്ലേ?

മാലിനി- മ്മ്. ഇന്ന് എന്തെങ്കിലും പുതിയതായി കണ്ടോ?

അരുൺ- മ്മ്

അരുൺ അവന്റെ സ്വപ്നം വർണ്ണിക്കാൻ തുടങ്ങി- “നിലാവുള്ള രാത്രിയാണ് ഞാനും ഒരു സ്ത്രീയും. എവിടെയാണ് എന്ന് എനിക്ക് അറിയില്ല. പക്ഷേ ചുറ്റും കാട് പിടിച്ച സ്ഥലമാ. അപ്പുറവും ഇപ്പുറവും ഓരോ പന്തങ്ങൾ കത്തിച്ചുവച്ചിട്ടുണ്ട്. പിന്നെ അവിടെ കട്ടിലിൽ ഒരു ബെഡ് ഉണ്ട്. അതിന്റെ ഒരു സൈഡിൽ അവളും മറ്റൊരു സൈഡിൽ ഞാനും. അവളുടെ ദേഹം കണ്ടാൽ അറിയാം വളരെ സുന്ദരിയാണ്‌. അവളുടെ കഴുത്തിൽ താലിയുണ്ട്. കൈയ്യിൽ പാലും. ഞാൻ പതിയെ എന്റെ കൈ അവളുടെ തോളിൽ വെച്ചു. അപ്പോൾ അവൾ തല തിരിച്ചു. പക്ഷെ അവൾക്ക് മുഖം ഉണ്ടായിരുന്നില്ല.”

മാലിനി- നീ ഇന്നലെ ഏത് പ്രേതപ്പടമാ കണ്ടത്?

അരുൺ- അമ്മേ തമാശ പറയല്ലേ. ഇത് സീരിയസ്

💬 Comments

View all comments