Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം [Revised and Extended] [kkwriter 2024]
ആയ കാര്യമാണ്.
മാലിനി- എടാ നിനക്ക് അത് തോന്നുന്നത് ആവും. പിന്നെ നീ കണ്ടത് മീരയെ ആവും.
അരുൺ- അത് മീര അല്ല ഉറപ്പാ.
മാലിനി- മീര അല്ലാതെ നിനക്ക് വേറെ ഏതെങ്കിലും പെണ്ണിനെ ഇഷ്ടം ആണോ?
അരുൺ- അമ്മേ, വെറുതെ എന്നെ ദേഷ്യം കേറ്റല്ലേ.
മാലിനി- പിന്നെ ഒരു മാസം കൂടി കഴിഞ്ഞാൽ നിന്റെ കല്യാണം ആണ്. ഈ സമയത്ത് ഏത് ആണും അവൻ കെട്ടാൻ പോകുന്ന പെണ്ണിനെ പറ്റി ആയിരിക്കും സ്വപ്നം കാണുന്നത്. എന്നാൽ നീയോ ഇത് വരെ കാണാത്ത ഒരു പെണ്ണിനെ പറ്റി പറയുന്നു.
അരുൺ- ആ പെണ്ണിനെ എനിക്ക് അറിയാം. നല്ല പരിചയം ഉണ്ട്. പക്ഷേ മുഖം വ്യക്തമാവാത്തത് കൊണ്ട് എനിക്ക് മനസ്സിലാവുന്നില്ല.
മാലിനി അടുത്ത് വന്നു. മകന്റെ തലയിൽ തലോടി. എന്നിട്ട് പറഞ്ഞു,
മാലിനി- നിന്റെ മനസ്സ് പഴയ കാര്യങ്ങൾ ഓർത്ത് ഒരുപാട് ഡിസ്റ്റർബ്ഡ് ആണ്. അതാ വേണ്ടാത്ത സ്വപ്നം ഒക്കെ കാണുന്നത്.
അരുൺ- അല്ല. ആ സ്വപ്നം എന്നോട് എന്തോ പറയാൻ ശ്രമിക്കുന്നതാ.
മാലിനി- ഇപ്പോൾ നീ അത് ഓർത്ത് ടെൻഷൻ അടിക്കണ്ടാ. കല്യാണം ഒക്കെ കഴിഞ്ഞാൽ ഞാൻ ഫ്രീ ആകും. അപ്പോൾ വേണ്ടത് ചെയ്യാം.
അരുൺ- മ്മ്. അത്
💬 Comments
View all comments