0%

Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം [Revised and Extended] [kkwriter 2024]

Author : kkwriter2024 Read All Parts 65.4K

അഹങ്കരിച്ചുമില്ല. അതിനാൽ അവരെപ്പറ്റി എതിരായി പറയാൻ ഒന്നും ഇല്ലായിരുന്നു.

സ്വതേ അധികം വണ്ണമില്ലാത്ത, സുന്ദരികളായ അവർ രണ്ടുപേരും, ആത്മവിശ്വാസത്തോടോപ്പം തങ്ങളുടെ ആരോഗ്യവും കാത്തുസൂക്ഷിച്ചു. അതിനാൽ അവരെ കാണുന്നവർക്ക് ഒരു എപ്പോഴും പത്തു വയസ്സെങ്കിലും കുറവേ തോന്നിയിരുന്നൂള്ളൂ. അവരുടെ ദു:ഖങ്ങൾ അവർ പുറത്ത് കാണിച്ചില്ല. പ്രത്യേകിച്ച് അരുണിന്റെ മുമ്പിൽ. ഒരുമിച്ചു നിന്ന് അവർ ജീവിതത്തെ നേരിട്ടു. അവർക്ക് എല്ലാം അരുൺ ആയിരുന്നു. അവരുടെ മകൻ.

അരുണിനെയും അങ്ങനെയാണ്‌ വളർത്തിയത്. ചെറുപ്പത്തിൽത്തന്നെ തറവാട്ടിൽ നടന്ന സംഭവങ്ങൾ അവനെ മനസ്സിലാക്കിച്ചിരുന്നു. അതിനാൽ അവനും മനസ്സിൽ ധൈര്യമുള്ളവനായി. അവന്‌ രണ്ടമ്മമാരും തുല്യം. പെറ്റമ്മ, മറ്റമ്മ എന്നില്ല.

ലക്ഷ്മിക്കുട്ടി ഇല്ലത്തെ പറമ്പിൽ കൃഷികൾ നന്നായി നടത്തി. ലക്ഷ്മിക്കുട്ടി ആ പുരയിടത്തിൽ പരീക്ഷിച്ച ശാസ്ത്രീയ കൃഷിരീതികൾ മൂലം നല്ല വിളവുകൾ കിട്ടി. അവളുടെ ഫാമിലെ വിഭവങ്ങൾ കൂടുതലും അപൂർവ ഇനങ്ങളും, ജൈവവളം ഉപയോഗിച്ചതും, ആയതിനാൽ നല്ല ഡിമാൻഡും വിലയും ഉള്ളവയായിരുന്നു. അവയ്ക്കെല്ലാം സ്ഥിരമായ കസ്റ്റമേഴ്സ് ഉണ്ടായിരുന്നതിനാൽ ബിസിനസ് നന്നായിത്തന്നെ മുന്നോട്ട് പോയി.

സർപ്പക്കാവും, കുടുംബക്ഷേത്ര പരിസരവും അവർ വൃത്തിയായും വെടിപ്പായും സൂക്ഷിച്ചു. ആർക്കും ഏതുനേരത്തും അതിലെ, പേടിക്കാതെ നടക്കാമായിരുന്നു. ചുറ്റുമതിൽ ഉള്ളതിനാൽ പുരയിടം മുഴുവൻ സുരക്ഷിതം ആയിരുന്നു.

ഇല്ലത്തിനു ചുറ്റും വേറെ മതിൽ കെട്ടിയതിനാൽ തറവാട്ടിൽ സ്വകാര്യത ഉണ്ടായിരുന്നു. പണിക്കാർക്കായി വിപുലമായ സൗകര്യങ്ങളും അവർ ഏർപ്പെടുത്തിയിരുന്നു. അതിനാൽ അവരും സംതൃപ്തരായിരുന്നു.

അതു മാത്രമല്ല വിശ്വസ്തരായ ജോലിക്കാരെ മാത്രമേ അവർ അടുപ്പിച്ചുള്ളൂ.

ഇരുവീട്ടുകാരും എത്ര നിർബന്ധിച്ചിട്ടും രണ്ടുപേരും വീണ്ടും വിവാഹിതരായില്ല. പ്രയോജനമില്ലെന്ന് കണ്ട്, പിന്നെപ്പിന്നെ ആരും

💬 Comments

View all comments