Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം [Revised and Extended] [kkwriter 2024]
മനസ്സിലായി.
ശങ്കര സ്വാമി അവർക്ക് പ്രതിവിധിയായി കുറച്ചു കാര്യങ്ങൾ പറഞ്ഞ് കൊടുത്തു:
1. ഈ അടുത്ത് തന്നെ സർപ്പക്കാവിൽ പഴയത് പോലെ പൂജകൾ നടത്തണം.
2. കളം എഴുത്തും സർപ്പപ്പാട്ടും നടത്തണം.
3. താൻ തരുന്ന പൂജിച്ച തകിട് കാവിലെ ചെറിയ അമ്പലത്തിലെ മരത്തിൽ കെട്ടുക.
സ്വാമി പറഞ്ഞ കാര്യങ്ങൾ എല്ലാം അവർ ചെയ്തു. അതിന് ശേഷം അവർക്ക് കുറച്ചു ആശ്വാസം ഒക്കെ തോന്നി.
ആ ദു:ഖങ്ങളിൽ നിന്ന് രക്ഷനേടാൻ അവർ രണ്ടുപേരും തങ്ങളുടെ പഠനം തുടർന്നു. മാലിനി ഫിനാൻസിലും ലക്ഷ്മിക്കുട്ടി കൃഷിയിലും ആയിരുന്നു ഡിഗ്രി എടുത്തിരുന്നത്. രണ്ടുപേരും അവയിൽത്തന്നെ മാസ്റ്റേഴ്സ് എടുത്തു. എല്ലാ വിഷമങ്ങളും അവർ പഠനത്തിൽ ഒഴുക്കി. ഏറ്റവും ഉയർന്ന മാർക്കുകൾ നേടിയാണ് അവർ പാസ്സായത്.
ഇല്ലത്തിന്റേയും സ്വത്തുക്കളുടെയും അവകാശികാളായിത്തീർന്ന അവർ, ആദ്യമായി ചെയ്തത് ആ പത്തേക്കർ പുറയിടത്തിന് ചുറ്റും ഉള്ള അതിർത്തിയിൽ, കൃത്യമായി അളപ്പിച്ച്, ചുറ്റുമതിൽ കെട്ടുകയാണ്. അതിനുശേഷം ബാങ്ക് ലോൺ എടുത്ത് ആധുനിക കൃഷിരീതിയിൽ വിവിധയിനം കൃഷികൾ തുടങ്ങി. ഇല്ലത്തെ വിശ്വസ്തരായ പഴയ പണിക്കാർ എല്ല്ലാം, കുടുംബാംഗങ്ങളേക്കാൾ ആത്മാർഥമായി കൂടെ നിന്നു.
പയ്യെപ്പയ്യെ അവർ വളർന്നുയരാൻ തുടങ്ങി.
ലഷ്മിക്കുട്ടിയുടെ കൃഷിയുടെ കണക്കുൾ എല്ലാം നോക്കിയിരുന്നത് മാലിനിയായിരുന്നു. കണക്കുകളിലെ കൃത്യത മൂലം ബാങ്കുകൾക്ക് ലക്ഷ്മിക്കുട്ടിയോടും മാലിനിയോടും, അന്നും ഇന്നും വളരെ ബഹുമാനം ആയിരുന്നു.
ലക്ഷ്മിക്കുട്ടിയ്ക്ക് മാലിനിയും അരുണും, മാലിനിക്ക് ലക്ഷ്മിക്കുട്ടിയും അരുണും.
മറ്റെല്ലാവരെയും അവർ കയ്യകലത്തിൽ നിർത്തി. സമുദായപ്രമാണിമാരെപ്പോലും.
ചുറ്റുമുള്ള ആരെയും അവർ ഭയന്നില്ല. എന്നാൽ
💬 Comments
View all comments