0%

Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം [Revised and Extended] [kkwriter 2024]

Author : kkwriter2024 Read All Parts 65.6K

അരുണിന്റെ അടുത്ത് ചെന്നു.

മാലിനി- അരുൺ…

അരുൺ- മ്മ്.

മാലിനി- ഞങ്ങൾ മീരയുടെ മാതാപിതാക്കളെ പറഞ്ഞ് കാര്യങ്ങൾ മനസ്സിലാക്കി. അവരും ഈ കല്യാണത്തിൽ നിന്ന് പിൻമാറാൻ പോകുകയാണ്.

അരുൺ- മ്മ്. അമ്മ മീരയെ കണ്ടായിരുന്നോ?

മാലിനി- ഇല്ല. അവളെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കും എന്നാ മാധവൻ പറഞ്ഞേ.

ഓപ്പോൾ- പോട്ടെടാ. എല്ലാം നല്ലതിന് ആവും.

മാലിനി- അതെ. ഇനി ഇത് ഒരു നല്ല കാര്യത്തിന്റെ തുടക്കം ആവും.

അരുൺ- എനിക്ക് ഇപ്പോൾ വിഷമം ഒന്നും ഇല്ല. അവളെ മറക്കാൻ തന്നെയാ എന്റെയും തീരുമാനം. വിവാഹം ഉറപ്പിച്ചശേഷമാണല്ലോ ഞങ്ങൾ അടുത്തത്. പ്രേമത്തിലൊന്നും ആയിരുന്നില്ലല്ലോ.

ഓപ്പോൾ- അത് നന്നായി. അവളെ കുറിച്ച് ഓരോന്ന് ഓർത്താൽ വിഷമം കൂടുകയേ ഉള്ളൂ.

അരുൺ- ശരി.

രാത്രിയായി. അവർ അത്താഴം കഴിക്കുന്ന സമയത്ത് മാലിനി അരുണിനോട് ചോദിച്ചു,

മാലിനി- മീര നിന്നെ വിളിച്ചോ?

അരുൺ- മ്മ്.

മാലിനി- എന്നിട്ട് എന്താ പറഞ്ഞേ?

അരുൺ- അവൾക്ക് ഒരുപാട് വിഷമം ഉണ്ട്. നല്ല കരച്ചിൽ ആയിരുന്നു.

മാലിനി- നീ അവളെ സമാധാനിപ്പിച്ചില്ലേ?

അരുൺ- മ്മ്.

മാലിനി- പാവം. അവളും ഒരുപാട് ആശിച്ചിട്ടുണ്ടാവും.

ഓപ്പോൾ-

💬 Comments

View all comments