Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം [Revised and Extended] [kkwriter 2024]
കഴിഞ്ഞത് കഴിഞ്ഞു. ഇനി വെറുതെ അത് ഓർത്ത് രണ്ടാളും വിഷമിക്കണ്ട.
മാലിനി- മ്മ്.
അവർ മൂന്നു പേരും ഭക്ഷണം കഴിച്ചു കഴിഞ്ഞു. എന്നിട്ട് ഓപ്പോൾ പറഞ്ഞു,
ഓപ്പോൾ- നാളെത്തന്നെ മേപ്പാടാൻ സ്വാമിയെ പോയി രണ്ടാളും കാണണം.
മാലിനി- അതേ.
അരുൺ ഒന്നും മിണ്ടാതെ റൂമിലേക്ക് പോകുന്നത് കണ്ട് ഓപ്പോൾ അവന്റെ അടുത്ത് ചെന്നു.
ഓപ്പോൾ- നീ കേട്ടില്ലേ പറഞ്ഞത്?
അരുൺ- മ്മ്.
ഓപ്പോൾ- നീ തീർച്ചയായും പോകണം.
അരുൺ- മ്മ്.
അരുൺ റൂമിലേക്ക് പോയി.
ഈ സമയം മാലിനിയും ഓപ്പോളും ഒരു റൂമിലേക്ക് പോയി.
മാലിനി- എനിക്ക് അറിയില്ല ഓപ്പോളേ എന്ത് ചെയ്യണം എന്ന്. ഒരു മാസം കൂടി കഴിഞ്ഞാൽ അവനെ നഷ്ടപ്പെടും എന്ന് ഓർക്കുമ്പോൾ എന്റെ നെഞ്ച് പിടയുകയാ..
ഓപ്പോൾ- എനിക്കും അതേ വിഷമം തന്നെയാ.
മാലിനി- നാളെ ആ സ്വാമിക്കും പ്രതിവിധി കാണാൻ സാധിച്ചില്ലെങ്കിൽ… എനിക്ക് ആലോചിക്കാൻ കൂടി വയ്യ.
ഓപ്പോൾ- ഏയ്യ്… ശങ്കര സ്വാമി പറഞ്ഞ ആൾ ആണെങ്കിൽ വലിയ സിദ്ധൻ ആയിരിക്കും.
മാലിനി- മ്മ്.
ഓപ്പോൾ- നീ രാമനാമം ജപിച്ചു കിടക്ക്. ആ സ്വാമി എല്ലാം ശരിയാക്കും.
മാലിനി- ശരി.
മാലിനി
💬 Comments
View all comments