0%

Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം [Revised and Extended] [kkwriter 2024]

Author : kkwriter2024 Read All Parts 65.7K

രാമനാമം ജപിച്ചു കിടന്നു.

മാലിനി ഉറങ്ങി എന്ന് ഉറപ്പ് വരുത്തിയതിന് ശേഷം ഓപ്പോൾ അവളുടെ റൂമിലേക്ക് പോയി.

പിറ്റേന്ന് അതിരാവിലെ ഓപ്പോൾ ദോശ ചുട്ട് കൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ അവിടേക്ക് ഉറക്കച്ചടവോടെ മാലിനി കേറി വന്നു.

മാലിനി- ഓപ്പോൾ ഇത് എപ്പോ എണീറ്റു?

ഓപ്പോൾ- ഒരുപാട് നേരം ആയി.

മാലിനി- മ്മ്.

ഓപ്പോൾ- നീ ബാംഗ്ലൂരിൽ പോയപ്പോൾ ഇവിടത്തെ രീതികൾ ഒക്കെ മറന്നോ?

മാലിനി- എന്തേ?

ഓപ്പോൾ- നമ്മൾ കുളിച്ചിട്ടല്ലേ ഇവിടെ കേറാറ്? അമ്മ ഇല്ലാത്തത് ഭാഗ്യം. ഉണ്ടായിരുന്നെ ഒരു യുദ്ധം നടന്നേനെ.

മാലിനി- ഞാൻ അത് മറന്നു.

ഓപ്പോൾ- നീ എന്തായാലും അരുണിനെ പോയി വിളിക്ക്. ചൂട് ആറുന്നതിന് മുൻപ് ഭക്ഷണം കഴിക്കാം.

മാലിനി- മ്മ്.

മാലിനി പോയി അരുണിനെ വിളിച്ചു. എന്നിട്ട് മാലിനിയും അരുണും പല്ല് തേച്ച് ഹാളിൽ വന്നു. അപ്പോഴേക്കും എല്ലാം ടേബിളിൽ എത്തിയിരുന്നു. അരുൺ ഒരു കസേര വലിച്ച് ഇട്ടിരുന്നു.

മാലിനി ഓപ്പോളേ അനേഷിച്ച് അടുക്കളയിൽ പോയി. ഓപ്പോൾ അവിടെ ഇരുന്നു ചായ ആറ്റുകയായിരുന്നു.

മാലിനി- ഓപ്പോളേ അവൻ വന്നു.

ഓപ്പോൾ- അവന്റെ മൂഡ് എങ്ങനെ ഉണ്ട്?

മാലിനി- ഇപ്പോ മാറ്റം ഉണ്ട്. എന്നാലും ചെറിയ വിഷമം

💬 Comments

View all comments