0%

Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം [Revised and Extended] [kkwriter 2024]

Author : kkwriter2024 Read All Parts 65.8K

പറ്റില്ലെന്ന് മനസ്സിലായില്ലേ?

അരുൺ- മ്മ്. അതേയതേ... ഞങ്ങൾ ഏതായാലും പരീക്ഷിക്കണില്ല. അല്ലേ ഓപ്പോളേ?

ഓപ്പോൾ- ആ പറഞ്ഞത് ശരിയാ.

എല്ലാവരും പൊട്ടിച്ചിരിച്ചു.

പ്രാതൽ അവർ സന്തോഷപൂർവ്വം കഴിച്ചു തീർത്തു.

എല്ലാം കഴിഞ്ഞ് മാലിനിയും ഓപ്പോളും പ്ലേറ്റ് ഒക്കെ എടുത്ത് അടുക്കളയിലേക്ക് ചെന്നു.

ഓപ്പോൾ- അരുണിന്റെ മൂഡ് ഒന്ന് മാറി അല്ലേ?

മാലിനി- കുറെ നാളിന് ശേഷമാ അവൻ ഇത്രയും ചിരിച്ചു കാണുന്നത്.

ഓപ്പോൾ- അതെ.

മാലിനി- ഓപ്പോൾ പോയി റസ്റ്റ്‌ എടുക്ക്. ഞാൻ ഇതെല്ലാം ചെയ്തോളാം.

ഓപ്പോൾ- നീ പോയ്‌ കുളിച്ച് റെഡി ആവാൻ നോക്ക്. സ്വാമിയുടെ അടുത്ത് പോവേണ്ടത് അല്ലേ? ഇത്രയും ദൂരം പോകണ്ടെ.

മാലിനി- ഞാൻ ആ കാര്യം മറന്നു.

ഓപ്പോൾ- സമയം കളയണ്ടാ. അരുണിന്റെയും അടുത്ത് പറയ്‌.

മാലിനി- ഓപ്പോൾ വരുന്നില്ലേ?

ഓപ്പോൾ- ഒരുപാട് ദൂരം ഇല്ലേ? ഇന്നു നിറയെ പണിക്കാർ ഉണ്ട്. അതുകൊണ്ട് ഇവിടെ ഒരു ആൾ ഉള്ളത് നല്ലതാ. ഇനിയും നമുക്ക് പോകാല്ലോ.

മാലിനി- മ്മ്.

മാലിനി പെട്ടെന്ന് തന്നെ അരുണിന്റെ അടുത്ത് കാര്യം പറഞ്ഞു. എന്നിട്ട് രണ്ടാളും കുളിക്കാൻ പോയി.

കുളി കഴിഞ്ഞ് രണ്ടാളും റെഡിയായി. എന്നിട്ട് പോകാൻ തയ്യാറായി.

ഓപ്പോൾ- രണ്ടാളും പ്രാർത്ഥിച്ചിട്ട്

💬 Comments

View all comments