0%

Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം [Revised and Extended] [kkwriter 2024]

Author : kkwriter2024 Read All Parts 65.8K

ഇറങ്ങിയാൽ മതി.

അവർ മൂന്ന് പേരും പൂജാമുറിയിൽ കയറി പ്രാർത്ഥിച്ചു.

ഓപ്പോൾ- രാഹുകാലം കഴിയാൻ ഒരു മിനിറ്റ് കൂടി ഉണ്ട്. അത് കഴിഞ്ഞ് ഇറങ്ങിയാൽ മതി.

അരുൺ- ഈ ഓപ്പോളിന്റെ ഒരു കാര്യം.

ഓപ്പോൾ ക്ലോക്കിൽ നോക്കി നിന്നു. ഒരു മിനിറ്റ് കഴിഞ്ഞപ്പോൾ ഓപ്പോൾ പറഞ്ഞു,

ഓപ്പോൾ- ഇനി പൊയ്ക്കോ.

അവർ പോവാൻ തയ്യാർ ആയപ്പോൾ ഓപ്പോൾ പിന്നെയും അവരെ വിളിച്ചു,

ഓപ്പോൾ- അരുൺ ഒന്ന് നിന്നേ.

അരുൺ- ഇനി എന്താ ഓപ്പോളേ?

ഓപ്പോൾ- ഒരു മിനിറ്റ് ഞാൻ ഇപ്പോൾ വരാം.

അതും പറഞ്ഞ് ഓപ്പോൾ അകത്തേക്ക് ഓടി. എന്നിട്ട് പൂജാമുറിയിൽ നിന്ന് ഒരു തേങ്ങ എടുത്ത് കൊണ്ട് വന്ന് അരുണിന് കൊടുത്തു.

ഓപ്പോൾ- ദേ പോകുന്ന വഴിയിൽ ഉള്ള ഗണപതിയുടെ അമ്പലത്തിൽ ഇത് ഉടയ്ക്കണം മറക്കരുത്.

അരുൺ- ഇതിന്റെ ആവശ്യം ഉണ്ടോ?

ഓപ്പോൾ- എന്തെങ്കിലും വിഘ്നം ഉണ്ടെങ്കിൽ മാറാൻ ആണ്.

മാലിനി- ഓപ്പോളേ അത് ഞാൻ ഓർമ്മിപ്പിച്ചോളാം.

ഓപ്പോൾ- മ്മ്.

അവർ വണ്ടി സ്റ്റാർട്ട്‌ ആക്കി അവിടെ നിന്നും പോയി.

ഓപ്പോൾ അവളുടെ കണ്ണിൽ നിന്ന് ആ കാർ അകലും വരെ അവിടെ നിന്നു. അതിൽ കണ്ണിൽ നിന്ന് മറഞ്ഞു കഴിഞ്ഞപ്പോൾ വേഗം പൂ

💬 Comments

View all comments