Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം [Revised and Extended] [kkwriter 2024]
ജാമുറിയിൽ കേറി പ്രാർത്ഥിക്കാൻ തുടങ്ങി.
പോകും വഴി അരുൺ മാലിനിയോട് പറഞ്ഞു,
അരുൺ- ഒരു കല്യാണം നടക്കാത്തതിന് ആണോ ഓപ്പോൾ ഇങ്ങനെ ഓരോന്ന് ചെയ്യുന്നത്?
‘കല്യാണം നടക്കാത്തത് കൊണ്ട് അല്ല. നിന്റെ ജീവൻ രക്ഷിക്കാൻ ആണ് ഓപ്പോൾ ഈ പാടുപെടുന്നത്.’ മാലിനി മനസ്സിൽ പറഞ്ഞു.
മാലിനി- ഇന്നേവരെ നിനക്ക് പറ്റുന്ന ചെറിയ കാര്യത്തിന് പോലും ആ പാവം ഒരുപാട് വിഷമിച്ചിരുന്നു. അത് കൊണ്ട് ഓപ്പോൾ എന്ത് പറഞ്ഞാലും അത് വിശ്വാസത്തോടെ ചെയ്യണം.
മാലിനി ആ പറഞ്ഞത് കൊണ്ട് അരുണിന് കുറ്റബോധം തോന്നി.
അരുൺ- സോറി അമ്മേ.
മാലിനി- സോറി പറയേണ്ടത് എന്നോട് അല്ല. ഇനി ഓപ്പോളോട് പറയാനും നിൽക്കണ്ടാ. ആ പാവം അതൊക്കെ മറന്നിട്ടുണ്ടാവും.
അരുൺ- മ്മ്.
പോകും വഴി അരുൺ ഒരു ഗണപതിയുടെ അമ്പലത്തിൽ കയറി തേങ്ങ ഉടച്ചു. എന്നിട്ട് മാലിനിക്കും, ഓപ്പോൾക്കും വേണ്ടി മനസ്സുരുകി പ്രാർത്ഥിച്ച് അവൻ തിരിച്ച് വന്നു.
മാലിനി- ഉടച്ചോ?
അരുൺ- മ്മ്.
മാലിനി- പൂർണ്ണ മനസ്സോടെ അല്ലേ?
അരുൺ- അതെ. എന്റെ അമ്മയ്ക്കും ഓപ്പോൾക്കും വേണ്ടി പ്രാർത്ഥിച്ചു.
മാലിനി- നന്നായി.
അവർ വീണ്ടും യാത്ര തുടർന്നു.
അരുൺ- അമ്മ ഈ സ്വാമിയെ എന്തോരം വിശ്വസിക്കുന്നുണ്ട്?
💬 Comments
View all comments