Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം [Revised and Extended] [kkwriter 2024]
അന്ന് രാത്രി മനസ്സിൽ ഒരായിരം സങ്കടങ്ങൾ അടക്കിപ്പിടിച്ചു കൊണ്ട് അവർ ഉറങ്ങി.
പിറ്റേന്ന് രാവിലെ അവർ മൂന്ന് പേരും കുടുംബക്ഷേത്രത്തിൽ പോയി. എന്നിട്ട് മനസ്സ് ഉരുകി പ്രാർത്ഥിച്ചു. മാലിനിയും ഓപ്പോളും അരുണിന്റെ പേരിൽ കുറെ വഴിപാടും കഴിച്ചു. എല്ലാം കഴിഞ്ഞ് തിരിച്ച് ഇല്ലത്തേക്ക് പോയി.
അമ്മയുടെയും ഓപ്പോളിന്റെയും മുഖത്തുള്ള ഭാവമാറ്റം അരുണിനെയും വിഷമിപ്പിച്ചു. പക്ഷേ അവൻ ഒന്നും ചോദിക്കാനും നിന്നില്ല.
മേപ്പാടന്റെ ആശ്രമത്തിൽപോകുന്നതിന്റെ തലേ ദിവസം രാത്രി മാലിനിയും ഓപ്പോളും സംസാരിക്കാൻ തുടങ്ങി.
മാലിനി- ഓപ്പോളേ എനിക്ക് നല്ല ടെൻഷൻ ഉണ്ട്.
ഓപ്പോൾ- അതൊക്കെ മാറും. നീ പേടിക്കണ്ടാ.
മാലിനി- മേപ്പാടൻ പറഞ്ഞതുപോലെ ഒരു കുട്ടിയെ കണ്ടെത്താൻ നമുക്ക് സാധിച്ചില്ലല്ലോ?
ഓപ്പോൾ- നമ്മൾ പരിശ്രമിക്കാഞ്ഞിട്ടല്ലല്ലോ? കിട്ടാത്തതുകൊണ്ടല്ലേ?
മാലിനി- അരുണിന് നല്ല പേടിയായി കാണും.
ഓപ്പോൾ- നമ്മുടെ മുന്നിൽ ഇപ്പോഴും ഒരു വഴി ഉണ്ടെന്നല്ലേ നീ അന്ന് പറഞ്ഞത്?
മാലിനി- അതെ. പക്ഷേ അത് എന്തോ അറ്റ കൈ പ്രയോഗം ആണ്. അതാ എന്റെ പേടി.
ഓപ്പോൾ- ഏയ്യ്. അത് വല്ല പൂജയോ മറ്റോ ആയിരിക്കും.
മാലിനി- എനിക്ക് തോന്നുന്നത് എന്തെങ്കിലും ബലി ആയിരിക്കുമെന്നാ.
ഓപ്പോൾ- എന്തൊക്കെ ആയാലും അരുണിന് വേണ്ടി നമ്മൾ അത് ചെയ്യണം.
മാലിനി- അതെ.
ഓപ്പോൾ- നീ ഇപ്പോ കിടന്നോ നാളെ പോവാൻ ഉള്ളത് അല്ലേ?
മാലിനി- അപ്പോൾ ഓപ്പോൾ വരുന്നില്ലേ?
ഓപ്പോൾ- നിങ്ങൾ പോക്കോ. ഞാൻ നിങ്ങൾക്ക് വേണ്ടി ഇവിടെ ഇരുന്ന് പ്രാർത്ഥിച്ചോളാം.
മാലിനി- ഓപ്പോൾ ഉണ്ടായിരുന്നെങ്കിൽ എനിക്ക് ഒരു ധൈര്യം ആയേനെ.
ഓപ്പോൾ- ഞാൻ എപ്പോഴും കൂടെ ഉണ്ട്.
മാലിനി- മ്മ്.
ആ രാത്രി കടന്ന് പോയി.
പിറ്റേന്ന് രാവിലെ അരുണും മാലിനിയും ദൈവങ്ങളോട് മുട്ടിപ്പായി പ്രാർത്ഥിച്ചു.
ഇറങ്ങാൻ നേരം ഓപ്പോൾ മാലിനിയോട് പറഞ്ഞു,
ഓപ്പോൾ- മാലിനി, പോകും വഴി അവന്റെ കൂടെ ചിരിച്ചും കളിച്ചും ഇരിക്കണം. അവന് നല്ല പേടിയുണ്ടെന്ന് കണ്ടാൽ അറിയാം.
മാലിനി- അത് ഞാൻ മാറ്റിക്കോളാം.
ഓപ്പോൾ- ശരി. എന്നാ പോയിട്ട് വാ.
മാലിനിയുടെ ഉള്ളിലും ഭയം ഉണ്ട്. പക്ഷേ അവന്റെ മുന്നിൽ ചിരിച്ച് കളിച്ച് ഇരിക്കാതെ അവൾക്ക്
💬 Comments
View all comments