Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം [Revised and Extended] [kkwriter 2024]
ഒരു ബെറ്റ് ഉള്ളത് ഓർത്താൽ മതി എന്നെങ്കിലും ഞാൻ ഒരു കാര്യം പറഞ്ഞാൽ അന്ന് ചെയ്യണം.
അരുൺ- ഓക്കെ. എങ്കിൽ പക്ഷേ ഇതും പറഞ്ഞ് എന്നെ ടോർച്ചർ ചെയ്യരുത്.
അരുണിന്റെ കാതിൽ പിടിച്ച് രണ്ട് ആട്ട് ആട്ടിയ ശേഷം മാലിനി പറഞ്ഞു,
മാലിനി- ഞാൻ അങ്ങനെ ചെയ്യോ?
അരുൺ- അമ്മ ആയതു കൊണ്ടാ ഞാൻ പിന്നെയും പറഞ്ഞത്.
മാലിനി- മ്മ്. ശരി. നോക്കട്ടെ.
അവർ കുറച്ചു നേരം കൂടി അവിടെ ഇരുന്നു. അപ്പോൾ ദൂരെ നിന്നും ഒരു ജീപ്പ് വരുന്നത് അവർ കണ്ടു.
മാലിനി- ആ വണ്ടി ആയിരിക്കും പോവണ്ടത്.
അരുൺ- മ്മ്.
ആ ജീപ്പ് അവരുടെ അടുത്ത് വന്നു. ആ ജീപ്പിൽ ഉണ്ടായ എല്ലാവരും ഇറങ്ങി. മാലിനി അവരുടെ മുഖത്തേക്ക് നോക്കി. എല്ലാവർക്കും ഒരു പ്രതിവിധി കിട്ടിയ സന്തോഷം ആ മുഖത്ത് ഉണ്ടായിരുന്നു. അത് മാലിനിക്ക് കുറച്ച് ആശ്വാസം പകർന്നു. വന്നവർ പൈസ കൊടുത്ത് അവിടെ നിന്നും പോയി.
ജീപ്പുകാരൻ മാലിനിയോടും അരുണിനോടുമായി ചോദിച്ചു,
ജീപ്പുകാരൻ- മേപ്പാടനെ കാണാൻ വന്നത് ആണോ?
മാലിനി- അതെ
ജീപ്പുകാരൻ- ഒരു അരമണിക്കൂർ വെയിറ്റ് ചെയ്യേണ്ടി വരും.
മാലിനി- അതെന്താ?
ജീപ്പുകാരൻ- അത് ഈ
💬 Comments
View all comments