Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം [Revised and Extended] [kkwriter 2024]
മാലിനിയുടെ മനസ്സിൽ. പക്ഷേ അവൾ കരുതിയതിലും വലുത് ആയിരുന്നു.
ചുറ്റും കാവി ധരിച്ചു നടക്കുന്ന ആണുങ്ങളും പെണ്ണുങ്ങളും. അവർ ആശ്രമത്തിന്റെ വരാന്തയിൽ, ദിക്കറിയാതെ നടന്നു. കുറച്ചു നടന്നപ്പോൾ അവിടെ ഒരു ഓഫീസ് കണ്ടു. അവർ അകത്തു കയറി. നിറയെ ബുക്കും സാധനങ്ങളും പിന്നെ നല്ല ചന്ദനത്തിരിയുടെ മണവും ആയിരുന്നു ആ മുറി നിറയെ.
മാലിനി അവിടെ ഉണ്ടായിരുന്ന ബെല്ലിൽ ഒന്ന് വിരൽ അമർത്തി. പെട്ടെന്ന് തന്നെ കാവി വസ്ത്രം അണിഞ്ഞ ഒരു സ്വാമി അവരുടെ അടുത്തേക്ക് വന്നു.
മാലിനി- നമസ്കാരം സ്വാമി.
സ്വാമി- നമസ്കാരം.
മാലിനി- ഞങ്ങൾ മേപ്പാടൻ സ്വാമിയെ കാണാൻ വന്നതാ.
സ്വാമി- ഇരിക്കൂ.
സ്വാമി ടേബിളിന് മുന്നിൽ ഉള്ള കസേര ചൂണ്ടി കാട്ടി അവരോട് ഇരിക്കാൻ ആവശ്യപ്പെട്ടു.
മാലിനിയും അരുണും അവിടെ ഇരുന്നു.
സ്വാമി- നിങ്ങളുടെ പേരും സ്ഥലവും പറയൂ.
മാലിനി- ഞാൻ മാലിനി. ഇത് എന്റെ മകൻ അരുൺ. ഞങ്ങൾ മധുശ്ശേരി എന്ന സ്ഥലത്ത് നിന്നാണ് വരുന്നത്. മധുമന ഇല്ലത്തെയാണ്.
സ്വാമി- ശരി.
സ്വാമി മാലിനി പറഞ്ഞത് അവിടെ ഉണ്ടായ വലിയ ബുക്കിൽ എഴുതി വെച്ചു.
മാലിനി- മേപ്പാടൻ സ്വാമിയെ എപ്പോൾ കാണാൻ പറ്റും?
സ്വാമി- അദ്ദേഹം
💬 Comments
View all comments