Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം [Revised and Extended] [kkwriter 2024]
ഇപ്പോൾ ഒരു ധ്യാനത്തിൽ ആണ്. കുറച്ചു കഴിയുമ്പോഴെ കാണാൻ സാധിക്കൂ.
മാലിനി- ആണോ?
സ്വാമി- അതെ. അത് വരെ നിങ്ങൾ ഇവിടെ ഒക്കെ ഒന്ന് ചുറ്റി കാണ്.
മാലിനി- ശരി സ്വാമി.
മാലിനിയും അരുണും ഓഫീസിൽ നിന്ന് ഇറങ്ങി. എന്നിട്ട് ആശ്രമത്തിൽ ചുറ്റി നടന്നു.
നിറച്ചും വൃക്ഷങ്ങൾ ആയിരുന്നു ആ ആശ്രമം മുഴുവൻ. പിന്നെ അവിടെ കുറെ ആളുകളെ അവർക്ക് കാണാൻ സാധിച്ചു. അതിൽ ആണുങ്ങൾ മുഴുവനും കാവി ജുബ്ബയും, മുണ്ടും പെണ്ണുങ്ങൾ മുഴുവൻ കാവി സാരി ഇട്ടാണ് നടക്കുന്നത്. അവർ കുറച്ചു കൂടി മുന്നോട്ട് പോയപ്പോൾ കുറച്ചു വളർത്തു മൃഗങ്ങളെ അവർക്ക് കാണാൻ സാധിച്ചു. അതിനെ പരിപാലിക്കുന്നത് എല്ലാം ചെറിയ കുട്ടികൾ ആയിരുന്നു.
മാലിനിക്ക് അതെല്ലാം ഒരു അത്ഭുതം ആയി തോന്നി.
ഈ സമയം അവരുടെ അടുത്തേക്ക് ആ സ്വാമി വന്നു.
സ്വാമി- കാത്തിരുന്ന് മടുത്തോ? സ്വാമി കുറച്ചു നേരം കൂടി എടുക്കും ധ്യാനത്തിന്.
മാലിനി- അത് കുഴപ്പം ഇല്ല. ഇവിടെ നിന്നാൽ സമയം പോവുന്നത് അറിയില്ല.
സ്വാമി- ആ പറഞ്ഞത് നേരാ.
മാലിനി- ഇവിടെ എന്താ എല്ലാവരും കാവി ധരിച്ച് ഇരിക്കുന്നത്?
സ്വാമി- അത് മേപ്പാടൻ സ്വാമിയുടെ നിർബന്ധം ആണ്. എല്ലാവരും ഇവിടെ ഒരുപോലെ ആണ് എന്നാ സ്വാമി
💬 Comments
View all comments