Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം [Revised and Extended] [kkwriter 2024]
അദ്ദേഹം!
മാലിനി- ആണോ?
സ്വാമി- അതെ. അദ്ദേഹം ഇടക്ക് ഒക്കെ ഇവിടെ വരാറും ഉണ്ട്.
മാലിനി- മ്മ്.
കുറച്ചു സമയം കൂടെ അവർ അതിലൂടെ നടന്നു.
സ്വാമി- സ്വാമി ഇപ്പോൾ ധ്യാനത്തിൽ നിന്ന് ഉണർന്നിട്ടുണ്ടാവും.
മാലിനി- മ്മ്.
സ്വാമി തിരികെ നടന്നു. അയാൾക്ക് പിന്നാലെ മാലിനിയും അരുണും നടന്നു. ഒരു മുറിയുടെ അടുത്ത് എത്തി.
സ്വാമി- നിങ്ങൾ കയറിക്കോ സ്വാമി അകത്ത് ഉണ്ടാവും.
മാലിനി- മ്മ്.
മാലിനിയും അരുണും പതിയെ വാതിൽ തുറന്ന് അകത്തു കയറി.
ചുറ്റും ദൈവങ്ങളുടെ ഫോട്ടോ നിറഞ്ഞ ആ മുറിയുടെ മറ്റേ വാതിൽ തുറന്നു. പിന്നെയും അകത്ത് കയറി.
ആ മുറിയിൽ കണ്ണുകൾ അടച്ച് ഒരു സ്വാമി ഇരിപ്പുണ്ടായിരുന്നു. വെള്ള താടിയും മുടിയും നീട്ടി വളർത്തി, ദേഹത്ത് മുഴുവൻ ഭസ്മവും പൂശി.
മാലിനിയും അരുണും സ്വാമിയുടെ അടുത്ത് വന്ന് ഇരുന്നു. സ്വാമിയുടെ ധ്യാനം മുടക്കണ്ടാ എന്ന് കരുതി അവർ നിശബ്ദരായി ഇരുന്നു.
കുറച്ചു കഴിഞ്ഞപ്പോൾ സ്വാമി കണ്ണുകൾ തുറന്നു.
മാലിനിയും അരുണും പുഞ്ചിരിച്ചു കൊണ്ട് സ്വാമിയെ നോക്കി.
മാലിനി- നമസ്കാരം സ്വാമി.
മേപ്പാടൻ- നമസ്കാരം.
മാലിനി- ഞങ്ങൾ ശങ്കര സ്വാമി പറഞ്ഞിട്ട് വരുകയാണ്.
മേപ്പാടൻ- മ്മ്.
💬 Comments
View all comments