Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം [Revised and Extended] [kkwriter 2024]
എന്താണ് മകളെ പ്രശ്നം?
മാലിനി- ഇത് എന്റെ മകൻ അരുൺ. ഇവന്റെ കല്യാണം നിശ്ചയിച്ചിരിക്കുകയിരുന്നു. പക്ഷേ എന്തോ ദോഷം ഉണ്ട്. അതിന് പുറമെ ഇവന് അപമൃത്യു വരെ സംഭവിക്കും എന്നും ശങ്കര സ്വാമി പറഞ്ഞു.
അമ്മയുടെ വാക്കുകൾ കേട്ട് അരുൺ ഒന്ന് ഞെട്ടി. അവന്റെ മനസ്സിൽ ചെറുതായി ഭയം തോന്നാൻ തുടങ്ങി.
മേപ്പാടൻ- മകന്റെ ജനന സമയം ഒന്ന് പറയൂ.
മാലിനി അരുണിന്റെ ജനന സമയം പറഞ്ഞു.
മേപ്പാടാൻ അത് കേട്ട് കഴിഞ്ഞ് കവടി നിരത്തി അൽപ്പം നേരം കണ്ണ് അടച്ച് ഇരുന്നു. കണ്ണുകൾ തുറന്ന ശേഷം അദ്ദേഹം പറഞ്ഞു,
മേപ്പാടൻ- മ്മ്… കേട്ടത് എല്ലാം ശരിയാണ് നിങ്ങളുടെ മകന്റെ ജീവൻ അപകടത്തിൽ ആണ്.
സ്വാമിയുടെ വാക്കുകൾ കേട്ട് അരുണിന്റെ പേടി പിന്നെയും കൂടി.
മാലിനി- ഇതിന് പ്രതിവിധി ഒന്നും ഇല്ലേ സ്വാമി?
മേപ്പാടൻ- ഇദ്ദേഹത്തിന്റെ കുടുംബത്ത് വല്ല അനിഷ്ഠ സംഭവങ്ങളും നടന്നിട്ടുണ്ടോ?
മാലിനി – ഉണ്ട് സ്വാമി. എന്റെ ഭർത്താവും എന്റെ ഭർത്താവിന്റെ സഹോദരനും പാമ്പുകടിയേറ്റാണ് മരിച്ചത്.
മേപ്പാടൻ – നിങ്ങളുടെ കുടുംബത്ത് ഉള്ളവരുടെ ജനനസമയം നിങ്ങൾക്കറിയാമോ?
മാലിനി – അറിയാം സ്വാമി.
മാലിനി അവളുടെ ഇല്ലത്തുണ്ടായ എല്ലാവരുടെയും ജനന സമയം പറഞ്ഞു കൊടുത്തു.
സ്വാമി അത് കേട്ട് പിന്നെയും കവടി നിരത്തി
💬 Comments
View all comments