Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം [Revised and Extended] [kkwriter 2024]
. എന്നിട്ട് കുറച്ച് നേരം കണ്ണടച്ചിരുന്നു.
മാലിനിയും അരുണും സ്വാമി എന്താണ് പറയാൻ പോകുന്നത് എന്ന് ആലോചിച്ച് ആശങ്കപ്പെട്ടു.
അല്പനേരം കഴിഞ്ഞ് സ്വാമി കണ്ണുകൾ തുറന്നു. അവർ സ്വാമിയുടെ വാക്കുകൾക്കായി കാത്തിരുന്നു.
മേപ്പാടൻ- വിഷമിക്കേണ്ട. ഒരു പ്രതിവിധിയുണ്ട്.
അതുകേട്ടപ്പോൾ മാലിനിക്കും അരുണും സന്തോഷമായി.
മാലിനി – എന്താണ് സ്വാമി പ്രതിവിധി?
മേപ്പാടൻ- പൂർണ്ണചന്ദ്ര ദിവസത്തെ ഒരു ആയില്യക്കാരി പെൺകുട്ടി ആയിരിക്കണം, ഇവന്റെ ഭാര്യയായി വരേണ്ടത്.
മാലിനി – അങ്ങനെയുള്ള ഒരു കുട്ടിയെ ഞങ്ങൾ കണ്ടെത്താം സ്വാമി.
മേപ്പാടൻ- ആ കുട്ടിയെ കൂട്ടി ഇവിടെ വരണം.
മാലിനി- എന്നാണ് സ്വാമി വരേണ്ടത്?
മേപ്പാടൻ- ഈ വരുന്ന ഇരുപത്തെട്ടിന്.
സ്വാമി പറഞ്ഞ ഡേറ്റ് കേട്ട് മാലിനിയും അരുണും ഞെട്ടി.
മാലിനി- സ്വാമി ആ ദിവസത്തിന് ഇനി പത്തു ദിവസമല്ലേ ബാക്കിയുള്ളൂ?
മേപ്പാടൻ- അതെ. ഈ വരുന്ന പൂർണ്ണചന്ദ്ര ദിവസം ഇവന്റെ കല്യാണം നടക്കണം. അല്ലെങ്കിൽ ഇവന്റെ ജീവൻ തന്നെ പോയേക്കാം.
സ്വാമിയുടെ വാക്കുകൾ കേട്ട് അരുണും മാലിനിയും ഞെട്ടി.
മാലിനി – കൊണ്ടുവരാം സ്വാമി.
മേപ്പാടൻ- നല്ലത്. പത്ത്ദിവസത്തിനുള്ളിൽ ഒരു കുട്ടിയെ കിട്ടിയില്ലെങ്കിലും നിങ്ങൾ രണ്ടുപേരും ഇവിടെ വരണം. ഒരു അറ്റകൈ പ്രയോഗം ഉണ്ട്. അതിൽ എല്ലാം ശരിയാകും
💬 Comments
View all comments