0%

Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം [Revised and Extended] [kkwriter 2024]

Author : kkwriter2024 Read All Parts 66.2K

മുഴുവൻ പണിക്കാരല്ലേ? കണ്ണുതെറ്റിയാൽ ശരിയാവില്ല

അരുൺ- അതും ശരിയാ.

മാലിനി- ഇനി ഇവന് ഒരു പെണ്ണിനെ കൂടി കണ്ട് പിടിച്ചാലേ എനിക്ക് സമാധാനം ആവൂ?

ഓപ്പോൾ- അതൊക്കെ നമുക്ക് ഒപ്പിക്കാം.

അരുൺ- രണ്ടാളും നോക്കുന്നത് ഒക്കെ കൊള്ളാം. പക്ഷേ എനിക്കും കൂടി ഇഷ്ടപ്പെട്ടാലേ ഞാൻ കെട്ടു.

ഓപ്പോൾ- ശരി.

മാലിനി- ഈ പത്ത് ദിവസം കൊണ്ട് എല്ലാം ശരിയാവും അല്ലേ ഓപ്പോളേ?

ഓപ്പോൾ- പിന്നല്ലാതെ.

അരുൺ- അമ്മ പേടിക്കണ്ടാ. ഈ ഇല്ലത്തിന്റെ പ്രതാപം ഞാൻ തിരികെ കൊണ്ട് വരും.

മാലിനി- മ്മ്.

ഓപ്പോൾ- നിങ്ങള് വേഗം ഭക്ഷണം കഴിച്ചേ. ഒരുപാട് ദൂരം യാത്ര ചെയ്തതല്ലേ?

മാലിനി- അതെ ഒന്ന് ഉറങ്ങിയാലേ എല്ലാ ക്ഷീണവും മാറൂ.

അവർ ഭക്ഷണം കഴിച്ചു. അരുൺ പെട്ടെന്ന് തന്നെ റൂമിലേക്ക് പോയി.

മാലിനിയും ഓപ്പോളും പിന്നെയും സംസാരം തുടർന്നു.

മാലിനി- അവന് പൂർണ ചന്ദ്ര ദിവസം ഉള്ള ആയില്യക്കാരി ആയ ഒരു കുട്ടിയെ കിട്ടോ ഓപ്പോളേ? എനിക്ക് ഇപ്പോഴും നല്ല ടെൻഷൻ ഉണ്ട്.

ഓപ്പോൾ- എനിക്ക് അറിയാവുന്ന ഒരു ബ്രോക്കർ ഉണ്ട്. അയാൾ എല്ലാം ശരിയാക്കിക്കോളും.

മാലിനി- മ്മ്.

💬 Comments

View all comments