Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം [Revised and Extended] [kkwriter 2024]
- ആണോ?
മാലിനി- നല്ല തണുപ്പും പിന്നെ നല്ല ശാന്തതയും.
ഓപ്പോൾ- പോകും വഴി കുഴപ്പം ഒന്നും ഉണ്ടായില്ലല്ലോ?
മാലിനി- ഏയ്യ്. ആകെ പ്രശ്നം ഉണ്ടായത് ജീപ്പ് യാത്രയാണ്. നല്ല കുലുക്കം ആയത് കൊണ്ട് എന്റെ ശരീരം മുഴുവൻ കുലുങ്ങി.
ഓപ്പോൾ- ഇപ്പോൾ മേല് വേദന ഉണ്ടോ?
മാലിനി- ചൂട് വെള്ളത്തിൽ കുളിച്ചപ്പോൾ കുറച്ചു ആശ്വാസം ഉണ്ട്.
ഓപ്പോൾ- നീ വേഗം ഡ്രസ്സ് മാറി വാ. വല്ലതും കഴിക്കാം.
അവർ മൂന്നു പേരും ഫുഡ് കഴിക്കാൻ ഹാളിൽ ഒത്തുകൂടി.
ഓപ്പോൾ ഭക്ഷണം ഓരോന്നായി അവർക്ക് വിളമ്പിക്കൊടുത്തു.
അരുൺ- ഓപ്പോള്ക്കും അറിയുമായിരുന്നോ എന്റെ ജീവൻ അപകടത്തിൽ ആണ് എന്നുള്ള കാര്യം?
ഓപ്പോൾ ഒരു നിമിഷം മാലിനിയെ നോക്കി. അവൾ കുഴപ്പം ഒന്നും ഇല്ല എന്ന് ആഗ്യം കാണിച്ചു.
ഓപ്പോൾ അത് മനസ്സിലാക്കി അരുണിനോട് പറഞ്ഞു,
ഓപ്പോൾ- അത് പിന്നെ മോനെ വെറുതെ പേടിപ്പിക്കണ്ടാ എന്ന് കരുതി.
അരുൺ- മ്മ്….. ശരി.
ഓപ്പോൾ- പിന്നെ യാത്ര ഒക്കെ എങ്ങനെ ഉണ്ടായി?
അരുൺ- ഓപ്പോളും കൂടി വരേണ്ടത് ആയിരുന്നു. കാടും മരങ്ങളും അരുവിയുമായി ഒരു പുതിയ അനുഭവം തന്നെ ആയിരുന്നു.
ഓപ്പോൾ- മ്മ് ഞാൻ എങ്ങനെ വരാനാ? ഇവിടെ
💬 Comments
View all comments