Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം [Revised and Extended] [kkwriter 2024]
അടക്ക്.
ഓപ്പോൾ- ശരി.
ഓപ്പോൾ പോയ് മാലിനിയുടെ റൂമിന്റെ വാതിൽ അടച്ചു. എന്നിട്ട് അവളുടെ കൂടെ ബെഡിൽ ഇരുന്നു.
ഓപ്പോൾ- സ്വാമി എന്താ പറഞ്ഞേ?
മാലിനി- പത്തു ദിവസത്തിനുള്ളിൽ അവന്റെ കല്യാണം നടത്തണം.
ഓപ്പോൾ- അല്ലാ, ഈ ചുരുങ്ങിയ സമയത്ത് എങ്ങനെയാ കല്യാണം നടത്തുന്നെ?
മാലിനി- വെറുതെ കല്യാണം കഴിച്ചാൽ പോരാ. പൂർണ ചന്ദ്രദിനത്തിലെ ആയില്യക്കാരിയെ തന്നെ വേണം.
ഓപ്പോൾ- അങ്ങനെ ഉള്ള പെൺകുട്ടിയെ കിട്ടുവോ?
മാലിനി- കിട്ടുമായിരിക്കും. ഇനി കിട്ടിയില്ലെങ്കിൽ സ്വാമിയുടെ കൈയിൽ ഒരു അറ്റകൈ പ്രയോഗം ഉണ്ട്. അത് ചെയ്താൽ എല്ലാം ശരി ആവും എന്നാ പറഞ്ഞേ.
ഓപ്പോൾ- എന്ത് അറ്റകൈ പ്രയോഗം?
മാലിനി- അതൊന്നും പറഞ്ഞില്ല.
ഓപ്പോൾ- പിന്നെ വേറെ എന്തെങ്കിലും പറഞ്ഞോ?
മാലിനി- നമുക്ക് ഉള്ള ശാപം എന്താന്ന് അദ്ദേഹം ആ പത്താം നാൾ പറയും.
ഓപ്പോൾ- മ്മ്.
മാലിനി- സ്വാമിയിൽ എനിക്ക് പൂർണ വിശ്വാസം തോന്നുന്നു.
ഓപ്പോൾ- ശങ്കര സ്വാമി വെറുതെ ഒരാളുടെ പേര് പറയില്ലല്ലോ.
മാലിനി- ഓപ്പോൾ കൂടി വരേണ്ടത് ആയിരുന്നു. നല്ല സ്ഥലം. ഒരു വലിയ ആശ്രമം ആണ് അവിടെ ഉള്ളത്.
ഓപ്പോൾ
💬 Comments
View all comments