Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം [Revised and Extended] [kkwriter 2024]
അവർ എന്താ പറഞ്ഞേ?
ഓപ്പോൾ- അരുണിനെ കെട്ടിയാൽ അവൾ നമ്മളെ പോലെ വിധവ ആവൂന്ന്.
മാലിനി- ഈ നാട്ടുകാർക്ക് വേണ്ടി നമ്മൾ എന്തോരം സഹായം ചെയ്തതാ. എന്നിട്ടും അവർക്ക് എങ്ങനെ ഇതൊക്കെ പറയാൻ സാധിക്കുന്നു?
ഓപ്പോൾ- ആരാന്റെ അമ്മക്ക് പ്രാന്ത് പിടിച്ചാൽ കാണാൻ നല്ല ചേലല്ലേ?
മാലിനി- അതെ.
ഓപ്പോൾ- എന്തായാലും നമുക്ക് കുടുംബക്ഷേത്രം വരെ നാളെ പോവാം. ദേവിയോട് മനസ്സുരുകി പ്രാർത്ഥിക്കാം.
മാലിനി- ശരി.
ഓപ്പോൾ- പിന്നെ, ഇവിടെ നടന്നത് ഒന്നും അരുൺ അറിയണ്ടാ.
മാലിനി- ശരിയാ വെറുതെ അവന്റെ മന:സമാധാനം കളയണ്ടാ.
അന്ന് രാത്രി മനസ്സിൽ ഒരായിരം സങ്കടങ്ങൾ അടക്കിപ്പിടിച്ചു കൊണ്ട് അവർ ഉറങ്ങി.
പിറ്റേന്ന് രാവിലെ അവർ മൂന്ന് പേരും കുടുംബക്ഷേത്രത്തിൽ പോയി. എന്നിട്ട് മനസ്സ് ഉരുകി പ്രാർത്ഥിച്ചു. മാലിനിയും ഓപ്പോളും അരുണിന്റെ പേരിൽ കുറെ വഴിപാടും കഴിച്ചു. എല്ലാം കഴിഞ്ഞ് തിരിച്ച് ഇല്ലത്തേക്ക് പോയി.
അമ്മയുടെയും ഓപ്പോളിന്റെയും മുഖത്തുള്ള ഭാവമാറ്റം അരുണിനെയും വിഷമിപ്പിച്ചു. പക്ഷേ അവൻ ഒന്നും ചോദിക്കാനും നിന്നില്ല.
മേപ്പാടന്റെ ആശ്രമത്തിൽപോകുന്നതിന്റെ തലേ ദിവസം രാത്രി മാലിനിയും ഓപ്പോളും സംസാരിക്കാൻ തുടങ്ങി.
മാലിനി- ഓപ്പോളേ എനിക്ക് നല്ല ടെൻഷൻ ഉണ്ട്.
ഓപ്പോൾ- അതൊക്കെ മാറും. നീ പേടിക്കണ്ടാ.
മാലിനി- മേപ്പാടൻ പറഞ്ഞതുപോലെ ഒരു കുട്ടിയെ കണ്ടെത്താൻ നമുക്ക് സാധിച്ചില്ലല്ലോ?
ഓപ്പോൾ- നമ്മൾ പരിശ്രമിക്കാഞ്ഞിട്ടല്ലല്ലോ? കിട്ടാത്തതുകൊണ്ടല്ലേ?
മാലിനി- അരുണിന് നല്ല പേടിയായി കാണും.
ഓപ്പോൾ- നമ്മുടെ മുന്നിൽ ഇപ്പോഴും ഒരു വഴി ഉണ്ടെന്നല്ലേ നീ അന്ന് പറഞ്ഞത്?
മാലിനി- അതെ. പക്ഷേ അത് എന്തോ അറ്റ കൈ പ്രയോഗം ആണ്. അതാ
💬 Comments
View all comments