Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം [Revised and Extended] [kkwriter 2024]
ഞങ്ങൾ ഇവിടെ ഇറങ്ങിക്കോളാം. നടന്ന് പൊയ്ക്കോളാം.
ജീപ്പുകാരൻ- വേണ്ടാ ഇവിടെ ഒരുപാട് വന്യജീവികൾ ഉള്ളത് ആണ്. പിന്നെ നടക്കാൻ ആണെങ്കിൽ ഒരുപാട് ദൂരവും ഉണ്ട്.
മാലിനി- അരുൺ നീ ഒന്ന് മിണ്ടാതെ ഇരിക്ക്.
അരുൺ ശബ്ദം താഴ്ത്തി ചോദിച്ചു,
അരുൺ- അമ്മേ, പിന്നെയും അവിടെക്ക് പോവണോ?
മാലിനി- നമുക്ക് വേറെ വഴി ഇല്ല. നീ ഒന്ന് അടങ്ങി ഇരിക്ക്. അമ്മ പറയുന്നതൊന്ന് മനസ്സിലാക്ക്.
മാലിനി ഓരോന്ന് പറഞ്ഞ് അരുണിനെ സമ്മതിപ്പിച്ചു. അവർ വീണ്ടും ആശ്രമത്തിലേക്ക് തിരിച്ചു പോയി.
മാലിനിയുടെ മനസ്സ് ഇത് ഒരു നിമിത്തം ആണെന്ന് മനസ്സിലാക്കി. ഈശ്വരൻ തന്ന രണ്ടാം അവസരം. അവൾക്ക് അത് വേണ്ടെന്ന് വെക്കാൻ പറ്റുമായിരുന്നുന്നില്ല.
അവിടെ ഉള്ള സ്വാമി അവർക്ക് മുറികൾ കാട്ടിക്കൊടുത്തു. ആണുങ്ങൾക്ക് ഒരു സ്ഥലത്തും പെണ്ണുങ്ങൾക്ക് മറ്റൊരു സ്ഥലത്തും ആയിരുന്നു മുറികൾ.
മുറി തുറന്ന് മാലിനി അകത്തു കയറി. ഈ സമയം ഒരു പെൺകുട്ടി അവിടെക്ക് വന്നു. അവളുടെ കൈയിൽ ഒരു തോർത്തും കാവി നിറമുള്ള സാരിയും ഉണ്ടായിരുന്നു.
കുട്ടി- ദേ.. ഇത് ധരിച്ചോളൂ.
ആ കുട്ടി സാരി കട്ടിലിൽ വെച്ചു
മാലിനി- നന്ദി.
കുട്ടി- മ്മ്.
ആ കുട്ടി മാലിനിയുടെ മുഖത്തെ ആകുലത നോക്കി നിന്നു. എന്നിട്ട് പറഞ്ഞു,
കുട്ടി- ഒക്കെ ശരിയാകും. സ്വാമി പറഞ്ഞാൽ അത് നടക്കും. മനസ്സ് ഉറപ്പിച്ചോളൂ.
മാലിനി ആ കുട്ടിയെ നോക്കി. അവളുടെ കണ്ണുകളിലെ നിഷ്കളങ്കത കണ്ടു. പെട്ടെന്ന് മാലിനിക്ക് അത് ഈശ്വരൻ പറയുന്നതുപോലെ തോന്നി.
മാലിനി- നന്ദി.
മാലിനി ആ കുട്ടി പോയപ്പോൾ കതക് അടച്ചു. എന്നിട്ട് മനസ്സിലെ ഭാരം
💬 Comments
View all comments