0%

Chapter Title : കല്യാണി 10 [മാസ്റ്റര്‍]

Author : Master Read All Parts 796

അവളെ നിനക്ക് അടുത്തറിയാമയിരുന്നോ?” വീട്ടുജോലിക്കാരിയുടെ മകള്‍ എന്നതിലുപരി അവളെ അടുത്തറിഞ്ഞിട്ടില്ലാത്ത ബലരാമന്‍ ചോദിച്ചു.

“അത്..അത്..അവള്‍ ആളല്‍പ്പം പിശകായിരുന്നു..വല്യച്ഛനോട് പറയാന്‍ പറ്റാത്ത പല സ്വഭാവങ്ങള്‍ക്കും ഉടമ ആയിരുന്നു അവള്‍..” മോഹനന്‍ ചമ്മലോടെ പറഞ്ഞു.

ബലരാമന്‍ ആലോചായോടെ ദൂരേക്ക് നോക്കി അല്‍പനേരം ഇരുന്നു. പിന്നെ എഴുന്നേറ്റ് ചെന്ന് മുറുക്കാന്‍ തുപ്പിയ ശേഷം വരാന്തയില്‍ അങ്ങുമിങ്ങും ഉലാത്താന്‍ തുടങ്ങി. അയാള്‍ ആലോചയിലാണ് എന്ന് മനസിലാക്കിയ മോഹനന്‍ ഭിത്തിയില്‍ ചാരി കാത്തുനിന്നു.

“അവളും ഹരിയും തമ്മില്‍ സ്നേഹത്തില്‍ ആയിരുന്നു അല്ലെ?” അവസാനം ബലരാമന്‍ ചോദിച്ചു.

“അതെ..പക്ഷെ അവള്‍ക്ക് അവനോട് പ്രണയം ഒന്നും ഉണ്ടായിരുന്നില്ല....”

ബലരാമന്‍ അവനെ രൂക്ഷമായി ഒന്ന് നോക്കിയിട്ട് വീണ്ടും കസേരയില്‍ ഇരുന്നു.

“ഉം..എനിക്കും തോന്നി..ആരെയാ നീ കാണാന്‍ ഉദ്ദേശിക്കുന്നത്?” അയാള്‍ ചോദിച്ചു.

“മാങ്ങാട് മാധവന്‍ നമ്പൂതിരി” മോഹനന്‍ പറഞ്ഞു.

“ഓഹോ..അങ്ങേരു പക്ഷെ വരുമോ? വളരെ തിരക്കുള്ള മനുഷ്യന്‍ അല്ലെ..”

“എന്റെ ഒപ്പം പഠിച്ച ശംഭുവിന്റെ അച്ഛനാണ് അദ്ദേഹം..വിളിച്ചാല്‍ വരും..പക്ഷെ അവിടെ പോയി ക്ഷണിച്ച് വിവരങ്ങള്‍ പറയണം..”

“നീ പോയാല്‍ മതിയാകുമോ?”

“മതിയാകും...”

“ശരി എന്നാല്‍ ആയ്ക്കോളൂ..എന്നാണ് പോക്ക്? ഒരു ദിവസത്തെ ദൂരം യാത്ര ഉണ്ടല്ലോ...”

“നാളെ രാവിലെ പോകാമെന്ന് കരുതുന്നു..വൈകിട്ട് ഇല്ലത്ത് തങ്ങി രാവിലെ തിരികെ എത്താം...”

“അങ്ങനെയാകട്ടെ...”

“ശരി വല്യച്ഛാ”

മോഹനന്‍ ഉള്ളിലേക്ക് പോയി. അവന്‍ നേരെ ചെന്ന് പെട്ടത് ഗായത്രിയുടെ മുന്‍പിലാണ്. അവള്‍ കത്തുന്ന കണ്ണുകളോടെ തന്നെ നോക്കുന്നത് കണ്ടപ്പോള്‍ മോഹനന്‍ ഒന്ന് പരുങ്ങി.

“നിന്റെ പോക്കുകൊണ്ട് ഒരു ഗുണവും ഉണ്ടാകാന്‍ പോകുന്നില്ല...ഒരു ഗുണവും.”

അങ്ങനെ പറഞ്ഞിട്ട് അവള്‍ വെട്ടിത്തിരിഞ്ഞ് നടന്നു പോയി. മോഹനന്‍ ഞെട്ടിപ്പോയി ആ

💬 Comments

View all comments