Chapter Title : കല്യാണി [Olivertwist]
രീതിയിൽ അടുത്ത് കഴിഞ്ഞിരുന്നു. ഹരിയല്ലാതെ മറ്റൊരാളെ ആ സ്ഥാനത്ത് ചിന്തിക്കാൻ പോലും കല്യാണിക്ക് കഴിയില്ലായിരുന്നു. ഹരിയുടെ കാര്യവും മറിച്ചായിരുന്നില്ല
കല്യാണിക്ക് ഇപ്പൊൾ വയസ് 22 കഴിഞ്ഞു . ആരും കൊതിച്ചു പോവുന്ന ശാലീന സൗന്ദര്യത്തിന് ഉടമയാണ് കല്യാണി. ദാവണിയും പാവാടയുമാണ് ഇഷ്ട വസ്ത്രം . സദാ അഴിച്ചിട്ട, തുളസിക്കതിർ ചൂടിയ നീളൻ തലമുടിയും കരിമഷിക്കണ്ണുകളും നെറ്റിയിൽ എപ്പഴും കാണാവുന്ന ചന്ദനക്കുറിയും, വശ്യതയാർന്ന പുഞ്ചിരിയും അവളുടെ മുഖത്തിന് നിലവിളക്കു തോറ്റു പോവുന്ന തേജസ്സ് സമ്മാനിച്ചിരുന്നു. തികഞ്ഞ മലയാളി തനിമയുള്ള ഒരു നാടൻ പെൺകുട്ടിയായിരുന്നു കല്യാണി.
" അമ്മേ ഞാനൊന്നു മീനാക്ഷിയുടെ വീടു വരെ പോയിട്ട് വരാം.."
" അവിടെയും ഇവിടെയും കറങ്ങി നിക്കാതെ വേഗം വന്നേക്കണം . ഇവിടെ പിടിപ്പതു പണിയുണ്ട് "
കല്യാണിയുടെ ഏറ്റവും അടുത്ത കൂട്ടുകാരിയാണ് മീനാക്ഷി. ചെറുപ്പം മുതലേ ഒരുമിച്ച് കളിച്ചു വളർന്നവർ. മീനാക്ഷിയുടെ വീട്ടിലേയ്ക്ക് എന്ന വ്യാജേന അവൾ പോയത് കല്യാണിയുടെ തറവാട് വീട്ടിലേക്കാണ് . നൂറ്റാണ്ടുകളോളം പഴക്കമുള്ള അവരുടെ തറവാട്ടു വീട്ടിൽ ഇപ്പൊൾ താമസിക്കുന്നത് ഹരിയും അമ്മയും മാത്രമാണ്. വലിയ തറവാട് ആയിരുന്നെങ്കിലും പണ്ടത്തെ പ്രൗഡിയൊന്നും ഇപ്പോളില്ല. മുൻവശത്തെ പടവ് കയറി കല്യാണി അകത്തേക്ക് കയറിയപ്പോൾ അവളുടെ ഓർമകൾ ഒരു നിമിഷം കുട്ടിക്കാലത്തേക്ക് തിരിച്ച് പോയി.
മുത്തശ്ശനും മുത്തശ്ശിയും ഉണ്ടായിരുന്ന കാലത്ത് ഈ തറവാട് ഒരു സ്വർഗമായിരുന്നു. അവരുടെ മക്കളും കൊച്ചു മക്കളും സന്തോഷത്തോടെ ജീവിച്ചിരുന്ന തറവാട്ടിൽ എന്നും ഉത്സവ പ്രതീതിയായിരുന്നു . കൂട്ടുകുടുംബമായിരുന്നു എങ്കിലും അവർക്കിടയിൽ എന്നും സന്തോഷവും സമാധാനവും നില നിന്നിരുന്നു. മുത്തശ്ശൻ്റെ മരണ ശേഷം തറവാടും സ്വത്തുക്കളും
💬 Comments
View all comments