0%

Chapter Title : കല്യാണി [Olivertwist]

Author : Kambikathakal Read All Parts 1K

. നിന്നെ ഞാൻ അങ്ങനെ ആർക്കും വിട്ടു കൊടുക്കില്ല  . നീയെൻ്റെ പെണ്ണല്ലേ. ". ഹരി അവളെ ആശ്വസിപ്പിച്ചു.

" ഈ കടങ്ങൾ ഒന്നു തീർന്നു കിട്ടിയാൽ പിന്നെ ഇപ്പോ ഉള്ള ജോലി വെച്ച് ജീവിച്ച് പോകാമായിരുന്നു"

" കടം ഇനി കുറച്ചല്ലെ ഉള്ളൂ അതും കൂടെ വേഗം തീർത്തിട്ട് എൻ്റെ വീട്ടിൽ വന്നു പെണ്ണ് ചോദിക്കണം."

"ഗൾഫിലേക്ക് ഒരു വിസ നോക്കുന്നുണ്ട് ശെരിയായൽ പോവുന്നതിനു മുന്നെ വന്നു   ചോദിക്കാം"

" ഞാൻ ഇപ്പൊ വന്നത് എന്തിനാണെന്ന് അറിയാമോ "

" എന്നെ കാണാൻ "

" അയ്യട. അതിനൊന്നും അല്ല. ദാ ഇതു വെച്ചോ.  "

കയ്യിൽ ചുരുട്ടി പിടിച്ചിരുന്ന കുറച്ച് നോട്ടുകൾ അവൾ ഹരിക്ക് കൊടുത്തു.

" സ്കോളർഷിപ്പ് കിട്ടിയതാ.. തൽകാലം എനിക്ക് ആവശ്യം ഇല്ല.  വലിയ സംഖ്യ ഒന്നും ഇല്ല , എന്നാലും ഹരിയേട്ടൻ്റെ ഒരു മാസത്തെ അടവ് തീർക്കാൻ എങ്കിലും തികയും. "

" ഇതൊന്നും വേണ്ട മോളേ.. "

" സാരമില്ല ഹരിയേട്ടാ ൻ്റെ അവസ്ഥ എനിക്കല്ലാതെ വേറാർക്ക് മനസ്സിലാവാനാ "

കല്ല്യാണി  ആ പണം  ഹരിയെ ഏൽപ്പിക്കുമ്പോൾ  അവളുടെ സ്നേഹത്തിന് മുന്നിൽ അവൻ്റെ കണ്ണുകൾ ചെറുതായി ഈറനണിഞ്ഞു. ഹരി അവളുടെ മൂർദ്ധാവിൽ വാത്സല്യത്തോടെ ഉമ്മ വെച്ചു. കല്ല്യാണി അവൻ്റെ നെഞ്ചോട്  തല ചായ്ച്ചു.

"ഉം. എന്നാ ഞാൻ പോട്ടെ .. അമ്മ തിരക്കും.  ഇന്ന് കാലത്ത് കൂടി നമ്മളുടെ കാര്യം പറഞ്ഞ് വഴകിട്ടതെ ഉള്ളൂ."

" വേണ്ട നീ പോവണ്ട.  ഇവിടെ ഇപ്പോ  വേറെ ആരും ഇല്ല .

💬 Comments

View all comments