0%

Chapter Title : കമ്പ്യൂട്ടർ ക്ലാസ്സ്‌ [ഗോപിക]

Author : Kambikathakal Read All Parts 2.7K

ഉറപ്പുവരുത്തി. എവിടെയും നേരത്തെ ചെന്നു ശീലം ഉള്ളതുകൊണ്ട് ക്ലാസ്സിൽ നേരത്തെ എത്തി മറ്റുപിള്ളേരെ കണ്ടില്ല ഇനി വരുമായിരിക്കും എന്ന് കരുതി ഒരു 10 മിനിറ്റ് കഴിഞ്ഞപ്പോൾ ക്ലാസ്സിന്റെ നിശബ്ദദയെ ഭേദിച്ചു വാതിലിൽ മുട്ടി ഒരു യുവാവ് എന്നോട് ചോദിച്ചു

"ഇത് തന്നെയാണോ PgDCA കോഴ്സിന്റെ ക്ലാസ്സ്‌ ?"

"എനിക്ക് ഉറപ്പില്ല ഞാൻ ബോർഡ് കണ്ട് കേറി ഇരുന്നതാ " ഞാൻ അവന് മറുപടി കൊടുത്തു.

തുടർന്ന് എന്റെ തൊട്ടു പുറകിലുള്ള ബഞ്ചിൽ അവൻ സ്‌ഥാനമുറപ്പിച്ചു. കുറച്ചു നിമിഷം ഞാൻ മൗനം തുടർന്നു പിന്നീട് ഞാൻ അവനെ പറ്റി ഓരോന്ന് ചോദിച്ചു, പേര് ഹരി, 21 വയസ്സുണ്ട്, degree കഴിഞ്ഞു, ആവശ്യത്തിനുള്ളതെല്ലാം അവനെപ്പറ്റിയുള്ളത് സ്വയം പറഞ്ഞു തന്നു. ഞാൻ അങ്ങോട്ട്‌ ചോദിച്ചതുകൊണ്ടാകാം അവൻ ഇങ്ങോട്ടൊരു ചോദ്യം ഉന്നയിച്ചു.

"ചേച്ചി പി ജി കഴിഞ്ഞതാണോ?

എനിക്കാണേൽ ഉള്ളിൽ ഒരു ആശ്വാസം ആയി പുറമെ എന്നെ കണ്ടിട്ടു ആരും ഒന്ന് പെറ്റ തള്ളയാണെന്ന് കരുതില്ലല്ലോ പക്ഷെ യാഥാർഥ്യം അത് തന്നെയാണ്.

ഞാൻ പിന്നെ എന്നെ കുറിച്ചുള്ള വിവരങ്ങൾ ഞാൻ അവനോടു പറഞ്ഞു.

"ചേച്ചിയെ കണ്ടാൽ പ്രായം തോന്നിക്കില്ല കേട്ടോ ഓരോ അമ്മമാർ ഒക്കെ ഈ പ്രായത്തിൽ അയ്യോ ഒന്നും പറയണ്ട "അവൻ എന്നെ പൊക്കിയടിച്ചു .

അങ്ങനെ നമ്മൾ അങ്ങോട്ടും ഇങ്ങോട്ടും കുറച്ചു കുശലങ്ങൾ പറയവേ ക്ലാസ്സിൽ മറ്റു കുട്ടികൾ വരാൻ തുടങ്ങി. ക്ലാസ്സ്‌ തുടങ്ങി ഏകദേശം ഒരു 15 കുട്ടികൾ ഉണ്ട്. ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും ക്ലാസ്സിലുള്ള എല്ലാപേരും നല്ല ചങ്ങാത്തതിലായി.

എന്നെ ഹരി അവിടെ സന്തൂർ മമ്മി എന്ന് കളിയാക്കി

💬 Comments

View all comments