0%

Chapter Title : കണക്കുപുസ്തകം 2 [Wanderlust]

Author : wanderlust Read All Parts 3.1K

കിടന്നല്ലേ വളർന്നത്… നീ ഒളിച്ചോ.. ഞാൻ കണ്ടുപിടിച്ചോളാം.. അവളുടെ ഒരു അഭിനയം.

: എന്നാലും ഒരു പണിക്കാരിയെ വയ്ക്കില്ല അല്ലെ…. അല്ലേൽ ഏട്ടൻ ആരെയെങ്കിലും കെട്ടിക്കൊണ്ട് വാ.. എന്നിട്ട് അവളോട് ഉണ്ടാക്കി തരാൻ പറ. ഞാൻ പോകുവാ… തന്നത്താൻ ഉണ്ടാക്ക്

: പിണങ്ങല്ലേ… ഏട്ടനോട് പറ.. ആരാ കക്ഷി…അമ്മായിയും അന്നേ എന്നോട് പറഞ്ഞിരുന്നു നിന്നെയൊന്ന് സൂക്ഷിക്കാൻ… നിന്റെ ഫോണിൽ എന്തോ ഫോട്ടോ കണ്ടെന്നോ.. നീ ആരോടോ ഫോണിൽ സംസാരിക്കുന്നത് കേട്ടെന്നോ ഒക്കെ…

: അതൊന്നുമില്ല… ഏട്ടന് ചുമ്മാ തോന്നിയതാ.. എന്റെ ഉള്ളിൽ ഒന്നുമില്ല

: എന്ന എന്റെ ഉള്ളിലുള്ള ഒരു കാര്യം ഞാൻ പറയട്ടെ…. ഇനിയും വൈകിയാൽ ശരിയാവില്ല. എന്റെ മോൾക്കും പ്രായം കൂടി വരുവല്ലേ

: എന്താ ഏട്ടാ… പറ പറ…

: അയ്യട.. നിന്നോടല്ല.. ഞാൻ എന്റെയുള്ളിലുള്ളത് ഒരാളോട് തുറന്നു പറയുന്ന കാര്യമാ പറഞ്ഞത്.. അത് ശരിയായാൽ നിന്നോട് പറയാം.. അല്ലേൽ ചിലപ്പോ നീ പോയി വിരട്ടി കാര്യം സാധിപ്പിക്കും… യൂണിഫോമിട്ടാൽ നീ തനി പോലീസുകാരിയാ

: ഓഹ്… വലിയ ഡിമാന്റുള്ള ഒരാള്.. എന്ന പോയി പറഞ്ഞിട്ട് വാ.. അപ്പൊ ഞാനും ഒരു കാര്യം പറയാം ട്ടോ…ഇനി എന്റെ മോൻ പുട്ടുണ്ടാക്ക്.. ഞാൻ പോയി റെഡിയായി വരാം

: അല്ലേൽ എന്നും നീയാണല്ലോ ഇവിടത്തെ പണിയൊക്കെ ചെയ്യുന്നത്…

കഴിച്ചുകഴിഞ്ഞ് രണ്ടുപേരും ഒരുമിച്ച് വീട്ടിൽ നിന്നും ഇറങ്ങി. ഹരി ഓഫീസിലേക്ക് പോകുന്ന വഴിക്കാണ് സ്വപ്നയുടെ വീടെന്ന് ഇപ്പോഴാണ് ഹരി അറിയുന്നത്. റോഡരികിൽ ചുവന്ന പരവതാനി വിരിച്ചുകൊണ്ട് വീണുകിടക്കുന്ന വാക പൂക്കളാൽ സമൃദ്ധമായ ചുറ്റുപാടിൽ ബസ് കാത്തുനിൽക്കുന്ന

💬 Comments

View all comments