Chapter Title : കണക്കുപുസ്തകം 2 [Wanderlust]
സ്വാപ്നയെ കണ്ടതും ഹരിയുടെ മുഖം പ്രസന്നമായി. മുന്നിൽ വന്നു നിർത്തിയ കാറിന്റെ വിൻഡോ ഗ്ലാസ് താഴ്ന്നപ്പോഴാണ് സ്വപ്നയ്ക്ക് ആളെ മനസിലായത്. പെട്ടെന്ന് ഹരിയെ കണ്ട സ്വപ്നയ്ക്ക് ആകെ ഒരു വെപ്രാളമായിരുന്നു. അതിനിടയിൽ അവൾ എന്തൊക്കെയോ പറഞ്ഞൊപ്പിച്ചു.. അൽപ്പം മടിയോടെ ആണെങ്കിലും സ്വപ്ന ഹരിയുടെ ആവശ്യപ്രകാരം കാറിൽ കയറി.. സ്വപ്നയുടെ സാനിധ്യം ഹരിയെ വല്ലാതെ ഉന്മത്തനാക്കി.
: ഇവിടാണോ സ്വപ്നയുടെ വീട്…
: കുറച്ച് പുറകിൽ ആണ്…. ഒരു പത്തുമിനിറ്റ് നടക്കണം
: എന്നിട്ട് ഞാൻ ഇതുവരെ കണ്ടില്ലല്ലോ ഇവിടെ നിൽക്കുന്നത്..
: ഇന്ന് ഞാൻ അൽപ്പം വൈകി… അല്ലെങ്കിൽ ഈ സമയത്ത് ഓഫീസിൽ എത്തിയിട്ടുണ്ടാവും
: അത് നന്നായി… അതെന്താ ഞാൻ വിളിച്ചപ്പോൾ സ്വപ്നയൊന്ന് കാറിൽ കയറാൻ മടിച്ചത്
: അത് പിന്നെ…
: പറയെടോ… ഇപ്പൊ ഞാൻ ബോസോന്നും അല്ല കേട്ടോ.. അതൊക്കെ ഓഫീസിൽ അല്ലെ
: സാറിന്റെ കാറിൽ വരുന്നത് കണ്ടാൽ ഓഫീസിൽ ഉള്ളവരൊക്കെ ഓരോന്ന് പറഞ്ഞുണ്ടാക്കും… അത് മോശമല്ലേ
: ആർക്ക് സ്വപ്നയ്ക്കോ…
: അല്ല.. സാറിന്
: അങ്ങനെ ആരെങ്കിലും പറയുമോ
: ഇപ്പൊത്തന്നെ ചിലരൊക്കെ പറഞ്ഞുതുടങ്ങി…
: ആഹാ… എന്നിട്ട് സ്വപ്ന എന്തുപറഞ്ഞു
: ഞാൻ എന്ത് പറയാൻ… അവരൊക്കെ ചുമ്മാ കളിയാക്കുന്നതാ
: ഇനി ആരെങ്കിലും കളിയാക്കിയാൽ പറഞ്ഞോ നമ്മൾ തമ്മിൽ ഭയങ്കര പ്രേമത്തിലാണെന്ന്
: അയ്യേ…സാറിന് മോശംവരുന്നത് ഒന്നും ഞാൻ പറയില്ല…
: ഒരാളെ പ്രേമിക്കുന്നത് മോശമാണോ… ദുരുദ്ദേശം ഒന്നുമില്ലെങ്കിൽ പ്രേമം നല്ലതല്ലേ…
: അത് നല്ലതാ….
: എന്ന ഇനി ചോദിക്കുന്ന ആളോട് പറഞ്ഞോ ഞങ്ങൾ
💬 Comments
View all comments