0%

Chapter Title : കണക്കുപുസ്തകം 2 [Wanderlust]

Author : wanderlust Read All Parts 3.1K

സ്വപ്നേ… ഞാൻ നിന്നെ നൈസായിട്ട് പ്രൊപ്പോസ് ചെയ്തതാണ്… എടി പോത്തേ എനിക്ക് നിന്നെ വല്ലാതെ ഇഷ്ടപ്പെട്ടു. കല്യാണം കഴിക്കാൻ നീ റെഡിയാണോ.. ആലോചിച്ച് ഒരു ഉത്തരം പറഞ്ഞാൽ മതി. ഇഷ്ടപ്പെട്ടില്ലെങ്കിൽ തുറന്ന് പറയണം.ജോലിയെക്കുറിച്ച് ഓർത്ത് പേടിച്ചിട്ട് മനസ്സിൽ ഉള്ളത് പറയാതിരിക്കരുത്. പരിപൂർണ സമ്മതമാണെങ്കിൽ മാത്രം ഞാൻ എന്റെ വേണ്ടപ്പെട്ടവരെ വീട്ടിലേക്ക് വിടാം..

: അപ്പൊ സാർ ഇതുവരെ കല്യാണം…

: എന്റെ മണ്ടിപ്പെണ്ണേ…ഞാൻ നേരത്തെ പറഞ്ഞതിന്റെ അർഥം ഭാര്യയുണ്ട് എന്നാലും നീ പ്രേമിച്ചോ എന്നല്ല… ഭാര്യയുണ്ടെന്ന് തെറ്റിദ്ധരിച്ച് പ്രേമിക്കാതിരിക്കണ്ട എന്നാണ്….

: ഓഹ് …ഇപ്പൊ ആശ്വാസമായി…

: അപ്പൊ എങ്ങനാ വീട്ടിലേക്ക് ആളെ വിടട്ടെ…

: അത്….. പിന്നെ..

: മതി മതി….ഇപ്പൊ ഒന്നും പറയണ്ട… സമയമെടുത്ത് നന്നായി ആലോചിച്ച് പറഞ്ഞാൽ മതി..

: ഉം…

ഓഫിസിലേക്കുള്ള വഴിയിൽ മുഴുവനും സ്വപ്നയുടെ മനസ്സിൽ ഇതാണ് ചിന്ത.. അവളുടെ മനസ് ആകെ താളംതെറ്റി. കോളേജിൽ പഠിക്കുമ്പോൾ കുറച്ചുപേർ പുറകെ നടന്നിട്ടുണ്ടെങ്കിലും അവരൊക്കെ വഴിയരികിൽ കാത്തുനിന്ന് വായിനോക്കിയതും പുറകേ നടന്ന് ചെരുപ്പ് തേഞ്ഞതുമല്ലാതെ വേറെ പ്രത്യേകിച്ച് ഒന്നുമുണ്ടായിട്ടില്ല. സംസാരത്തിനിടയിൽ ഈ വിഷയം കയറിവന്നതാണെങ്കിലും ഹരി സാർ എത്ര കൂളായിട്ടാണ് പ്രൊപ്പോസ് ചെയ്തത്… സ്വപ്നയുടെ ചിന്തകൾ ഹരിയെ ആദ്യമായി കണ്ട ദിവസം മുതൽ ഇപ്പോവരെയുള്ള നിമിഷങ്ങളെ ചികഞ്ഞുകൊണ്ടിരുന്നു… ആദ്യമായി കണ്ടപ്പോൾ ഹരിയുടെ മുഖത്ത് കണ്ട പ്രസന്നത, സെക്രട്ടറിയായി ജോലിയിൽ പ്രവേശിച്ച പിറ്റേന്ന് കാലത്ത് ക്യാബിനിലേക്ക് കയറിചെന്നപ്പോൾ അതിശയിച്ച് നോക്കിനിന്ന ഹരിയുടെ മുഖം, ഓഫീസ് കാര്യങ്ങളിൽ ഇടപെടുമ്പോൾ തന്റെ കണ്ണിലേക്ക് തന്നെ നോക്കുന്ന ഹരിയുടെ കണ്ണുകൾ, തെറ്റുകൾ കണ്ടാലും വഴക്ക് പറയാതെ കാര്യങ്ങൾ

💬 Comments

View all comments