Chapter Title : കണക്കുപുസ്തകം 2 [Wanderlust]
പറഞ്ഞുമനസിലാക്കി തരുന്ന ഹരിയുടെ സൗമ്യത, തന്റെ പാത്രത്തിൽ നിന്നും ഭക്ഷണം കഴിക്കാൻ കാണിച്ച ലാളിത്യം, എല്ലാത്തിലുമുപരി തന്നോട് കാണിക്കുന്ന കരുതൽ… അങ്ങനെ ഓരോ നല്ല നിമിഷങ്ങളും സ്വപ്നയുടെ കണ്ണുകളിലൂടെ മിന്നിമറഞ്ഞു.
: ഹലോ മാഡം… എന്താണ് സ്വപ്നം കാണുകയാണോ… ഓഫീസെത്തി, ഇറങ്ങുന്നില്ലേ
: സോറി സാർ…
അൽപ്പം ചമ്മലോടെ സ്വപ്ന കാറിൽനിന്ന് ഇറങ്ങി വേഗം ഓഫീസിലേക്ക് ഓടിക്കയറി. ഹരി വരുന്നതിന് മുൻപ് ക്യാബിൻ തുറക്കുന്നതും വൃത്തിയായി വയ്ക്കുന്നതും സ്വപ്നയുടെ ദിനചര്യകളിൽ ഒന്നായി മാറിയിരുന്നു. രാവിലെ എത്രയൊക്കെ ഭംഗിയാക്കി വച്ചാലും വൈകുന്നേരം പോകാൻ നേരം ഹരി എല്ലാം തകിടം മറിച്ചിട്ടാണ് പോകുക. അതുകൊണ്ട് സ്വപ്നയുടെ ആദ്യത്തെ ജോലി അതൊക്കെ വൃത്തിയായി വയ്ക്കുന്നതാണ്. ഈ ജോലി അവളെ ആരും ഏല്പിച്ചതല്ല. അവളുടെ ഇഷ്ടപ്രകാരം ചെയ്യുന്നെന്ന് മാത്രം. അത് ഹരിക്ക് നന്നായി ഇഷ്ടപ്പെടുകയും ചെയ്തു. അതുകൊണ്ട് അവളെ തടയാനും പോയില്ല.
ഹരി ഓഫീസിലേക്ക് കയറിവരുമ്പോൾ കാണുന്നത് വെപ്രാളത്തോടെ എല്ലാം ചെയ്യുന്ന സ്വപ്നയെ ആണ്.. അവന് ചെറിയ ചിരി വന്നെങ്കിലും പുറത്തുകാണിച്ചില്ല.
: സ്വപ്ന… ദൃതി പിടിക്കണ്ട. പതുക്കെ മതി. ഞാൻ രാമേട്ടനെ കണ്ടിട്ട് വരാം.
: ശരി സാർ..
രാമേട്ടനുമായി സംസാരിച്ച് തന്റെ ക്യാബിനിൽ എത്തിയ ഹരി നോക്കുമ്പോൾ സ്വപ്ന ഏതോ സ്വപ്നലോകത്താണ്.. ഉടനെ ഹരി തന്റെ ഫോണെടുത്ത് വൈഗയെ വിളിച്ചു.
: എന്താ ഏട്ടാ…
: നീ ആ കാമറ ഓണാക്കി നോക്കിയേ…. അതിൽ കാമറ 6 നോക്ക്..
: എന്താ സംഭവം.. അവിടെ വല്ല തീയും പിടിച്ചോ..
: ആഹ്.. ചെറിയൊരു സ്പാർക്കുണ്ട്..ആളിക്കത്തുമോന്ന് നോക്കാം....നീ വേഗം നോക്കെടി പോത്തേ
💬 Comments
View all comments