Chapter Title : കണക്കുപുസ്തകം 2 [Wanderlust]
(വായിൽ വന്നത് സ്വപ്ന ഉടനെ വിഴുങ്ങി..)
: എന്തോന്നാ…
: അല്ലാ… അതിന് സാറിന് എന്നോട് പ്രേമമാണെന്ന് നിന്നോട് ആരാ പറഞ്ഞേ.. നീ ചുമ്മാ ഓരോന്ന് പറഞ്ഞുണ്ടാക്കല്ലേ… കഴിക്ക് കഴിക്ക്
ഉച്ചയ്ക്കുശേഷം ഓരോ ജോലികളിൽ മുഴുകിയ സ്വപ്ന ഇടയ്ക്കൊക്കെ ഒളികണ്ണിട്ട് ഹരിയെ നോക്കുന്നുണ്ട്. ഒന്നുരണ്ടുതവണ കണ്ണുകൾ പരസ്പരം ഉടക്കി. വൈകുന്നേരം എല്ലാവരും ഇറങ്ങാൻ നേരത്ത് മീന നല്ലൊരു പണി സ്വപ്നയ്ക്ക് കൊടുത്തിട്ടാണ് പോയത്. സാധാരണ മീനയുടെ കൂടെ പോയിരുന്ന സ്വപ്നയെ ഇന്നവൾ കൂട്ടാൻ തയ്യാറായില്ല. ഹരി സാർ വീട്ടിൽ കൊണ്ടുവിടുമോ എന്ന് നോക്കാലോ എന്നും പറഞ്ഞാണ് മീന പോയത്.. ഹരിയോട് യാത്രപറഞ്ഞ് ഓഫീസിൽ നിന്നും പുറത്തിറങ്ങിയ സ്വപ്ന ബസ്റ്റോപ്പിൽ പോയി നിന്ന് മിനിറ്റുകൾ കഴിഞ്ഞ് ഹരി അതുവഴി പോയി. ഹരിയുടെ കാർ കണ്ടതും സ്വപ്ന മറഞ്ഞിരിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അൽപ്പം മുന്നോട്ട് പോയ ഹരിയുടെ വണ്ടി അവിടെ നിന്നു. പോയപോലെ പുറകിലേക്ക് തിരിച്ചുവന്ന ഹരി അവളെ കാറിലിരുത്തി യാത്രയായി.
: നമുക്ക് ഓരോ ചായ കുടിച്ചാലോ സ്വപ്നേ…
: എനിക്ക് വേണമെന്നില്ല… സാർ കുടിച്ചോ..
: നീ വാടി പെണ്ണേ… ഒരു ചായയും വടയും കഴിക്കാനുള്ള സ്പേസോക്കെ ആ വയറ്റിൽ കാണും
ഹരിയുടെ സ്ഥിരം ചായക്കടയിൽ വണ്ടി നിർത്തി സ്വപ്നയെ അവർക്ക് പരിചയപ്പെടുത്തി. ചൂട് ചായയിലേക്ക് ഊതുന്ന സ്വപ്നയുടെ മനോഹരമായ ചുണ്ടുകളെ നോക്കി ഹരി ചായ കുടിച്ചു. ചായകുടിച്ച് ചുണ്ടിൽ നാവുകൊണ്ട് തുടയ്ക്കുന്ന സ്വപ്നയെ നോക്കിയിരിപ്പാണ് ഹരി. ഹരിയുടെ കണ്ണുകൾക്ക് മുന്നിലൂടെ ചായഗ്ലാസുമായി അവളുടെ കൈ നീണ്ടത് അവൻ ശ്രദ്ധിച്ചു. കുഞ്ഞൻ രോമങ്ങൾ അഴകുത്തീർക്കുന്ന വെണ്ണ കളറുള്ള
💬 Comments
View all comments