0%

Chapter Title : കണക്കുപുസ്തകം 2 [Wanderlust]

Author : wanderlust Read All Parts 3.1K

അവളുടെ കയ്യിൽ അഴകായി പിങ്ക് പട്ടയുള്ള വാച്ച്. ഭംഗിയായി വെട്ടിയൊതുക്കി നെയിൽപോളിഷിട്ട നീളൻ നഖങ്ങൾ. ചായക്കടയിലെ ഫാനിന്റെ കാറ്റിൽ പാറിനടക്കുന്ന മുടിയിഴ തന്റെ കവിളിൽ തലോടിയതും ഹരിയുടെ ഹൃദയമിടിപ്പ് കൂടി. തനിക്ക് മുന്നിൽ എഴുന്നേറ്റ് നിന്ന അവളുടെ അകാരവടിവ് കണ്ട് കണ്ണുകൾ സ്തംഭിച്ചുപോയ ഹരിയെ സ്വപ്ന തട്ടിവിളിച്ചപ്പോഴാണ് അയാൾ സ്വർഗ്ഗത്തിലല്ല ഇഹലോകത്തിലാണെന്ന് തിരിച്ചറിഞ്ഞതും ചായക്കാശ് കൊടുത്ത് യാത്ര തുടരുന്നതും.

: സ്വപ്നേ… ഇന്ന് ഓഫീസിലിരുന്ന് ഭയങ്കര ആലോചന ആയിരുന്നല്ലോ…

: അതുപോലെ ഞെട്ടിക്കുന്ന കാര്യമല്ലേ സാർ പറഞ്ഞത്.. എന്നോട് ആരും ഇതുവരെ ഇങ്ങനെയൊന്നും പറഞ്ഞിട്ടില്ല.. അതുകൊണ്ട് എങ്ങനാ ഒരു തീരുമാനം പറയേണ്ടതെന്നും അറിയില്ല..

: വീട്ടിൽ പോയിട്ട് അമ്മയോട് സംസാരിച്ചു നോക്ക്… പക്ഷെ അമ്മയുടെ തീരുമാനമല്ല എനിക്ക് വേണ്ടത്. സ്വപ്നയുടേതാണ്.

: അമ്മയ്ക്ക് പ്രത്യേകിച്ച് താല്പര്യമൊന്നുമില്ല.. എന്റെ ഇഷ്ടങ്ങൾക്ക് കൂടെ നിൽക്കാനാണ് അമ്മയ്ക്ക് ഇഷ്ടം

: ഇന്ന് രാവിലെമുതൽ ആലോചിച്ചിട്ട് എന്ത് ഉത്തരമാ കിട്ടിയത്…

: അത്….

: നാണിക്കാതെ പറയെടോ…

: സാറിന് എന്നെകുറിച്ച് ഒന്നും അറിയാഞ്ഞിട്ടാ… ഞങ്ങൾ പാവങ്ങളാ. സാറിനെപോലെ വലിയൊരു ആളിന്റെ വീട്ടിലേക്ക് കയറിവരാനുള്ള സ്റ്റാറ്റസൊന്നും എനിക്കില്ല… ഇതൊക്കെ സാറിന് ഇപ്പൊ തോന്നുന്ന ഒരുതരം ആഗ്രഹം മാത്രമാവും… അതുകൊണ്ട്…

: അതുകൊണ്ട്… ഇഷ്ടമല്ലെന്നാണോ

: സാറിനെ ഇഷ്ടപെടാതിരിക്കാൻ എന്താ… നല്ല സ്വഭാവമാണ്, കാണാൻ സുന്ദരനാണ്, കാശുണ്ട്…. സാറിന് ഇതേ നിലയിലുള്ള ഏതെങ്കിലും പെണ്ണിനെ നോക്കുന്നതല്ലേ നല്ലത്

: അപ്പൊ ഇഷ്ടമാണ്…

: അയ്യോ… അല്ല ഞാൻ..

: അപ്പൊ ഇഷ്ടമല്ലേ

: കഷ്ടമുണ്ട്… ഇങ്ങനൊക്കെ ചോദിച്ചാൽ

: ശരി… നമുക്ക് വണ്ടി എവിടെങ്കിലും

💬 Comments

View all comments