0%

Chapter Title : കണക്കുപുസ്തകം 2 [Wanderlust]

Author : wanderlust Read All Parts 3.1K

ഔട്ട് ഓഫ് മൈ ഓഫിസ്..ഇഡിയറ്റ്

ടേബിളിൽ നിന്നും തൊപ്പിയെടുത്ത് വച്ച് ശ്യാമപ്രസാദിന് നല്ലൊരു സല്യൂട്ടും കൊടുത്ത് തിരിഞ്ഞു നടന്ന വൈഗയെ അയാൾ വിളിച്ചു..

: ഡീ…. പഞ്ച് ഡയലോഗടിച്ച് നീയങ്ങനങ്ങ് പോയാലോ..

: പിന്നെ നിന്റെ മടിയിൽ കയറി ഇരിക്കണോ…

: ഇവിടത്തെ ക്യാന്റീനിൽ നല്ല മസാല ദോശ കിട്ടും.. ഓരോന്ന് കാച്ചിയാലോ..

: എനിക്ക് എന്റെ ഏട്ടൻ നല്ല ദോശയും ചമ്മന്തിയും ഉണ്ടാക്കി കഴിപ്പിച്ചിട്ടാ വിട്ടത്.. നിന്റെ വീട്ടിൽ ആരുമില്ലാത്തതിന് ഞാൻ എന്ത് പിഴച്ചു… പോടാ ചെറുക്കാ

: നിന്നോട് എത്ര തവണ പറഞ്ഞതാ എന്റെ വീട്ടിൽ വന്നു നിൽക്കാൻ… നിന്റെ ഏട്ടൻ കെട്ടാത്തതിന് ഞാൻ എന്ത് പിഴച്ചു. ആ കാലമാടൻ ഒന്ന് കെട്ടിയിരുന്നേൽ…അല്ലേലും അയാൾക്ക് പുരനിറഞ്ഞു നിൽക്കുന്ന പെങ്ങളെക്കുറിച്ച് എന്തെങ്കിലും ഒരു ബോധം വേണ്ടേ…

: ദേ ശ്യാമേട്ടാ… എന്റെ ഏട്ടനെ പറഞ്ഞാലുണ്ടല്ലോ…

: നീ നടക്കെടി പെണ്ണേ…

ക്യാന്റീനിൽ പോയി രണ്ടാൾക്കും ഓരോ മസാല ദോശയും ചൂട് ചായയും പറഞ്ഞ് വൈഗയും ശ്യാമും വീട്ടിലെ വിശേഷങ്ങളൊക്കെ സംസാരിച്ചിരുന്നു. ഡിഗ്രി പഠനകാലം മുതൽ പരിചയമുള്ളതാണ് ഇരുവരും തമ്മിൽ. വൈഗ ഡിഗ്രിക്ക് ജോയിൻ ചെയ്യുന്ന സമയത്ത് ശ്യാം അതേ കോളേജിൽ പിജി ചെയ്യുകയാണ്. അന്നുതുടങ്ങിയ സൗഹൃദം എപ്പോഴാണ് പ്രണയമായതെന്ന് രണ്ടുപേർക്കുമറിയില്ല. ഏട്ടന്റെ കല്യാണം കഴിഞ്ഞിട്ട് മാത്രം മതി തന്റെ കല്യാണത്തെക്കുറിച്ചുള്ള ചിന്തപോലും എന്നാണ് വൈഗയുടെ പക്ഷം.

…………………

വൈഗയെ യാത്രയാക്കിയ ശേഷം ഓഫീസിലെത്തിയ ഹരി നോക്കുമ്പോൾ ക്യാബിൻ പതിവിലും ഭംഗിയായികിടക്കുന്നു. എല്ലാത്തിനും ഒരു അടുക്കും ചിട്ടയും വന്നതുപോലെ ഉണ്ട്. വിൻഡോയുടെ അരികിലായി വച്ച ജെർബറ ചെടിയിൽ

💬 Comments

View all comments