0%

Chapter Title : കണക്കുപുസ്തകം 2 [Wanderlust]

Author : wanderlust Read All Parts 3.1K

പൂക്കൾ വിരിഞ്ഞിരിക്കുന്നു. തനിക്ക് ഏറ്റവും ഇഷ്ടമുള്ള ലെമൺ ഫ്ലാവർ റൂം ഫ്രഷ്‌നർ അടിച്ചിരിക്കുന്ന ക്യാബിനിലേക്ക് കടക്കുമ്പോൾ ഹരി ആ അന്തരീക്ഷം നന്നായി ആസ്വദിച്ചു.

തന്റെ ക്യാബിന് തൊട്ടിരിക്കുന്ന സ്വപ്നയുടെ ക്യാബിനിലേക്കാണ് ഹരിയുടെ നോട്ടം പോയത്. അവൾ ബഹുമാന പൂർവം ഹരിയെനോക്കി വിഷ് ചെയ്തു. ഹരി കൈകാണിച്ചു വിളിച്ചതുപ്രകാരം സ്വപ്ന അവിടേക്ക് വന്നു. ഇന്നലെ കണ്ടതുപോലെ അല്ല. അതിലും സുന്ദരിയായിട്ടാണ് സ്വപ്ന വന്നിരിക്കുന്നത്. ഓഫീസിലെ യൂണിഫോം ഇത്രയും ഭംഗിയായി ചേരുന്നത് സ്വപ്നയ്ക്ക് മാത്രമാണെന്ന് ഹരിക്ക് തോന്നി. തൂവെള്ള ടോപ്പിൽ ക്രീം കളർ കോട്ടും സ്യൂട്ടുമിട്ട സ്വപ്നസുന്ദരി. ഭംഗിയായി ഒതുക്കി കെട്ടിയിരിക്കുന്ന ഇടതൂർന്ന മുടിയിഴകൾ. കണ്ണെഴുതി പൊട്ടുതൊട്ട് ചുണ്ടിൽ ചെറുപുഞ്ചിരിയുമായി പ്രസന്ന ഭാവത്തോടെ അകത്തേക്ക് വന്ന അവളുടെ മുഖത്തുനിന്നും ഹരി കണ്ണെടുത്തില്ല. വെളുത്ത് തുടുത്ത അവളുടെ മുഖത്ത് കറുത്ത കുഞ്ഞൻ പൊട്ടിരിക്കുന്നത് കാണാൻ എന്തൊരഴകാണ്. തന്നെ അത്ഭുദത്തോടെ നോക്കുന്ന ഹരിയുടെ ശ്രദ്ധ തിരിക്കുവാനായി സ്വപ്ന അൽപ്പം ചമ്മലോടെ ഗുഡ് മോർണിംഗ് പറഞ്ഞതും ഹരി പരിസര ബോധം വീണ്ടെടുത്തു..

: സപ്ന ഇരിക്ക്..

: സാർ.. എന്റെ ഡ്യൂട്ടി എന്താണെന്ന് ഇതുവരെ മനസിലായില്ല..

: അതൊക്കെ വഴിയേ പഠിക്കാം…. ഞാൻ പറയുന്ന കാര്യങ്ങൾ ചെയ്താൽ മാത്രം മതി. ആ കാര്യങ്ങളിൽ സ്വപ്നയുടെ അറിവും ബുദ്ദിയും ഉപയോഗിക്കുന്നതാണ് സ്വപ്നയുടെ ജോലി. അതുപോലെ മാനേജർമാർ അല്ലാതെ ആര് അകത്തേക്ക് വരണമെങ്കിലും ഇനി സ്വപ്നയുടെ അറിവോടെ ആയിരിക്കും. എനിക്കും കമ്പനി സ്റ്റാഫിനും ഇടയിലുള്ള ഒരു പാലമായിരിക്കും സ്വപ്ന.

: ശരി സാർ… എങ്ങനാ ഇതിനൊക്കെ നന്ദി പറയേണ്ടതെന്ന് അറിയില്ല.

: അതൊന്നും വേണ്ട.. സ്വപ്നയ്ക്ക് അർഹതപ്പെട്ട

💬 Comments

View all comments