0%

Chapter Title : കനൽ പാത 2 [ഭീം]

Author : Kambikathakal Read All Parts 351

അത് കേട്ട് വാ പൊളിച്ചിരുന്നു പോയി. ''പിന്നെ......'' ''പിന്നെ......?'' മാഷ് അറിയാതെ ചോദിച്ചു പോയി. '' പിന്നെ... ഇക്ക ജോലി ശരിയാക്കിയാൽ ഉടനെ പൊയ്ക്കൊള്ളാം. അതുവരെ... അതുവരെയെങ്കിലും... ഞാൻ ഇവിടെ തുടർന്നോട്ടെ മാഷേ ...'' അറച്ചറച്ചാണ് അവൾ പറഞ്ഞതെങ്കിലും ആ വാക്കുകളുട നീളം സന്തോഷവും പ്രതീക്ഷകളും നിറഞ്ഞിരുന്നതായി മാഷിന് തോന്നി. ഈ സൗന്ദര്യം തുടർന്നും കാണാൻ തന്റെ മനസ്സ്കൊതിക്കുന്നുവോ?...' ഒരു സത്രീകളോടും അവരുടെ സൗന്ദര്യത്തോടും ഇതുവരെ തോന്നാത്തൊരു ആകർഷണം തനിക്ക് ഇവളോട് തോന്നുന്നതെന്താണ്.....?അമ്മേ... ചോദ്യങ്ങൾക്കൊന്നും ഉത്തരം കിട്ടുന്നില്ലല്ലോ. ഈ യാചനക്കു മുന്നിൽ താനെന്താണ് പറയുക? വരണമെന്നോ...വരണ്ടായെന്നോ...? ആ കണ്ണുകളിൽ നോക്കുമ്പോൾ എന്തെന്നില്ലാത്തൊരു അനുഭൂതി ആന്തരാത്മാവിൽ നിറയുന്നു. മാഷിന്റെ ഇമവെട്ടാതെയുള്ള നോട്ടം ശ്രദ്ധിച്ച അവളിൽ വല്ലാത്തൊരു നാണം ഉടലെടുത്തെങ്കിലും അത് പുറമെ കാണിച്ചില്ല. മാഷ് മേശമേലിരുന്ന ബുക്കിൽ നിന്നും ഒരു പേപ്പർ കീറിയെടുത്ത് ഫോൺ നമ്പരെഴുതി അവൾക്ക് നേരെ നീട്ടി. അവളത് വാങ്ങി നോക്കി. ''ബുദ്ധിമുട്ടാകില്ലങ്കിൽ വൈകിട്ട് വിളിക്കുകയോ വാട്ട്സ്ആപ്പിൽ വരുകയോ ചെയ്യു... ആലോചിച്ചിട്ട് അപ്പോൾ പറയാം.'' അത്രയും പറഞ്ഞിട്ട് മാഷ് പുറത്തേയ്ക്കിറങ്ങി നടന്നു. ഒരു നിമിഷം അവൾ ആ പോക്ക് നോക്കി ഇരുന്നു പോയി. '' ഒരു സ്ത്രീയെ തനിച്ചിരുത്തിയിട്ട്.... പോകുന്നെന്ന് പോലും പറയാതെ ... ഛെ...'' എവിടെയെങ്കിലും അയാളുണ്ടോയെന്ന് നോക്കിയിട്ട് റോഡിനോരം ചേർന്ന് അവൾ നടന്നു. പകലിനെ പൊള്ളിക്കുന്ന അസഹ്യമായ ചൂട് വകവയ്ക്കാതെ നടക്കുകയാണ് അൻസിയ .ഓർമകളിൽ മിന്നിമറയുന്നത് കഴിഞ്ഞ മണിക്കൂറുകളിലെ സംഭവങ്ങൾ മാത്രം. വേണ്ടാന്ന് വിചാരിക്കുമ്പോഴും ഓർക്കാൻ പ്രേരിപ്പിക്കുന്ന മുഖം വിജയൻ മാഷിന്റേത് തന്നെ. ആദ്യം കണ്ടപ്പോഴുള്ള അംബരപ്പും ദേഷ്യവുമല്ലാതെ നീണ്ടു നിൽക്കുന്ന ആളിക്കത്തൽ

💬 Comments

View all comments